ഭോപ്പാല്‍: മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സുന്ദര്‍ലാല്‍ പട്വ(92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അടല്‍ ബിഹാരി വാജ്‌പേയിക്കും എല്‍. കെ. അദ്വാനിക്കുമൊപ്പം ജനസംഘത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. മധ്യപ്രദേശില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ജൈന സമുദായാംഗമായ സുന്ദര്‍ ലാല്‍ പട്വ ബിജെപിയുടെ ന്യൂനപക്ഷ മുഖം കൂടിയായിരുന്നു. ഭാര്യ മരിച്ചു.
സുന്ദര്‍ലാലിന്റെ മരണം സംസ്ഥാനത്തിന്റെ തീരാനഷ്ടമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു.
















