Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വാഴനാരുകൊണ്ടുള്ള കരകൗശലവസ്തുക്കളുടെ നിര്‍മ്മാണം : സാധ്യതാപഠന റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 07:06 pm IST
inWayanad

കല്‍പ്പറ്റ : വാഴനാരുകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മാണം വയനാട്ടില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തുടങ്ങുന്നു. സഞ്ചി, തൊപ്പി, ചവിട്ടി, പഴ്‌സ്, പായ തുടങ്ങിയ കരകൗശലവസ്തുക്കളുടെ നിര്‍മാണമാണ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വാഴപ്പോളയില്‍നിന്നു നാര് വേര്‍തിരിക്കുന്ന ഫാക്ടറി ജില്ലയില്‍ സ്ഥാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കരകൗശലവസ്തു നിര്‍മാണ യൂണിറ്റുകള്‍ തുറക്കും.

ഫാക്ടറി, യൂണിറ്റ് സാധ്യതാപഠനം നടന്നുവരികയാണ്. സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ നിയോഗിച്ച ക്ലസ്റ്റര്‍ ഡവലപ്പ്‌മെന്റെ എക്‌സിക്യൂട്ടീവ്(സിഡിഇ) എ. അയ്യപ്പനാണ് പഠനം നടത്തുന്നത്. റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം കരകൗശല വികസന കോര്‍പറേഷനു സമര്‍പ്പിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ജില്ലയില്‍ ഫാക്ടറിയും കരകൗശലവസ്തു നിര്‍മാണ യൂണിറ്റുകളും യാഥാര്‍ഥ്യമാക്കാനാണ് കരകൗശല വികസന കോര്‍പറേഷന്റെ നീക്കം. അഞ്ച് കോടി രൂപയാണ് ഇതിനു മതിക്കുന്ന ചെലവ്. വാഴകൃഷി കൂടുതലുള്ള പ്രദേശത്തായിരിക്കും വാഴനാര് ഉത്പാദന ഫാക്ടറി. ഏകദേശം ഒരേക്കര്‍ സ്ഥലമാണ് ഇതിനു ആവശ്യം.

ഫാക്ടറിയില്‍ യന്ത്രസഹായത്തോടെ തയാറാക്കുന്ന വാഴനാരുകളാണ് കരകൗശല നിര്‍മാണ യൂണിറ്റുകള്‍ക്ക് ലഭ്യമാക്കുക. ബ്രാന്‍ഡ് ചെയ്തായിരിക്കും യൂണിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന കരകൗശല വസ്തുക്കളുടെ വിപണനം. ജില്ലയ്‌ക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രദര്‍ശന നഗരികള്‍ തുടങ്ങിയവയും കയറ്റുമതി സാധ്യതകളും കരകൗശലവസ്തുക്കളുടെ വിപണനത്തിനു പ്രയോജനപ്പെടുത്തും.

കുറഞ്ഞത് 300 പേര്‍ക്ക് നേരിട്ടും 700 പേര്‍ക്ക് പരോക്ഷമായും സ്ഥിരം തൊഴിലിനു ഉതകുന്നതായിരിക്കും ഫാക്ടറിയും യൂണിറ്റുകളുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. വാഴപ്പോളയില്‍നിന്നു നാര് വേര്‍തിരിക്കുന്നതിലും കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നതിലും പ്രാഥമിക പരിശീലനം നേടിയ 3,000ഓളം പേര്‍ ജില്ലയിലുണ്ട്. സ്ത്രീകളാണ് ഇതിലേറെയും. 800 സ്ത്രീകള്‍ ടെക്സ്റ്റയില്‍സ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എട്ട് കരകൗശലവസ്തു നിര്‍മാണ യൂണിറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 10 വരെ സ്ത്രീകളാണ് ഓരോ യൂണിറ്റിലുമുള്ളത്.

കരകൗശലവസ്തു നിര്‍മാണത്തിനു ആവശ്യമായി നാര് വാഴപ്പോളയില്‍നിന്നു വേര്‍തിരിക്കുന്നത് നിലവില്‍ ശ്രമകരമായ ജോലിയാണ്. ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ നാര് നിര്‍മാണത്തിനു വിനിയോഗിക്കുന്ന സമയം ലാഭമാകും. ഓരോ യൂണിറ്റിലും ഉത്പാദിപ്പിക്കുന്നത് ഗുണനിലവാരമുള്ള കരകൗശലവസ്തുക്കളാണെന്ന് കരകൗശല വികസന കോര്‍പറേഷന്‍ ഉറപ്പുവരുത്തും. ഇതിന്റെ ഭാഗമായി ഓരോ യൂണിറ്റിലുമുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ഫാക്ടറിയുടെയും യൂണിറ്റുകളുടെയും പ്രവര്‍ത്തനം.

വാഴനാര് ഉപയോഗിച്ചുള്ള കരകൗശലവസ്തുക്കളുടെ നിര്‍മാണം ജില്ലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തുടങ്ങണമെന്ന ആവശ്യം ആദ്യമായി 2008ല്‍ വയനാട് ഇക്കോ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ പി.വി.എല്‍ദോയാണ് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിനു നല്‍കിയ നിവേദനത്തിലുടെ ഉന്നയിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.