കാഠ്മണ്ഡു: തെക്ക് പടിഞ്ഞാറന്‍ നേപ്പാളിലെ ഗ്രാമത്തില്‍ ആനകളുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ടൗണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രസന്നി ഗ്രാമത്തിലാണ് സംഭവമെന്നും ആനകള്‍ ആക്രമിക്കുന്ന സമയത്ത് മൂടല്‍ മഞ്ഞ് കാരണം വെളിച്ചകുറവുണ്ടായിരുന്നെന്നും അധികൃതര്‍ പറഞ്ഞു.
പ്രസന്നി ഗ്രാമം ബര്‍ദിയ ദേശീയ ഉദ്യാനത്തിന് സമീപമാണെന്നും ധാരാളം ആനകള്‍ വിഹരിക്കുന്ന സഥാലമാണെങ്കിലും മൃഗങ്ങളുടെ ആക്രമണത്തില്‍ ഇവിടെ ജനങ്ങള്‍ മരിക്കുന്നത് അപൂര്‍വ്വമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
















