ന്യൂദല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തീവണ്ടികള്‍ വൈകി ഓടുന്നു. ഏകദേശം 52 ഓളം തീവണ്ടികളാണ് വൈകി ഓടുന്നത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പത്തോളം തീവണ്ടികളുടെ സമയ ക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഭുവനേഷ്വര്‍ രാജ്ധാനി എക്‌സ്പ്രസ് 24 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. സീല്‍ദാഹ് രാജ്ധാനി എക്‌സ്പ്രസ് 23 മണിക്കൂറും സ്വതന്ത്രത സേനാനി എക്‌സ്പ്രസ് 20 മണിക്കൂറും വൈകിയാണ് ഓടുന്നത്.
അതേസമയം ദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളം നല്‍കുന്ന വിവരങ്ങളനുസരിച്ച് വിമാന യാത്രകളേയും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്.
















