Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ക്വാറി-ക്രഷറര്‍ നിരോധനം: മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 07:23 pm IST
inWayanad

കല്‍പ്പറ്റ : ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജില്‍പ്പെട്ട ആറാട്ടുപാറ, കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറ, ഫാന്റംറോക്ക് എന്നിവിടങ്ങളില്‍ ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം വിലക്കി 2016 ഓഗസ്റ്റ് രണ്ടിന് അന്നത്തെ ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ വി.കേശവേന്ദ്രകുമാര്‍ പുറപ്പെടുവച്ച ഉത്തരവുകളില്‍ വ്യതാസമോ ഭേദഗതിയോ വരുത്തിയിട്ടില്ലെന്ന് ഇപ്പോഴത്തെ കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി. ഡിസംബര്‍ ഒന്നിനു പുറപ്പെടുവിച്ച സ്പഷ്ടീകരണ ഉത്തരവിലാണ് ഓഗസ്റ്റ് രണ്ടിലെ ഉത്തരവിലെ വ്യവസ്ഥകള്‍ അതേപടി നിലനില്‍ക്കുന്നതായി വ്യക്തമാക്കുന്നത്. ഈ ഉത്തരവിന്റെ പകര്‍പ്പ് ക്വാറി-ക്രഷര്‍ വിലക്കുമായി ബന്ധപ്പെട്ട കേസില്‍ ഉപയോഗപ്പെടുത്തുന്നതിനു അഡ്വ. ജനറലിനു ലഭ്യമാക്കിയിട്ടുമുണ്ട്.

അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 305/1 ലുള്ള ആറാട്ടുപാറയുടെ അതിരുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലാണ് മുന്‍ കലക്ടര്‍ ഓഗസ്റ്റ് രണ്ടിലെ ഉത്തരവുകളില്‍ ഒന്നിലൂടെ ക്വാറി-ക്രഷര്‍ നിരോധനം ബാധകമക്കിയത്. പിന്നീടുവന്ന കലക്ടര്‍ സെപ്റ്റംബര്‍ എട്ടിലെ ഉത്തരവിലൂടെ ദൂരപരിധി 200 മീറ്ററായി കുറച്ചു. ഇത് വിവാദമായ സാഹചര്യത്തിലാണ് ഡിസംബര്‍ ഒന്നിനു സ്പഷ്ടീകരണ ഉത്തരവിറക്കിയത്.

ആറാട്ടുപാറയ്‌ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനങ്ങളും മറ്റും നിരോധിക്കുന്ന മുന്‍ ഉത്തരവിനു വിരുദ്ധമായി ദൂരപരിധി 200 മീറ്ററാക്കി കുറച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ എട്ടിലെ ഉത്തരവിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ നവംബര്‍ 26ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനു അപ്പീല്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പഷ്ടീകരണ ഉത്തരവ് ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്.

ക്വാറി-ക്രഷര്‍ പ്രവര്‍ത്തനംമൂലമുള്ള പരിസ്ഥിതിനാശം കണക്കിലെടുത്തും ജനങ്ങളുടെ സൈ്വരജീവിതം മുന്‍നിര്‍ത്തിയും ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30(2) മൂന്ന് നിക്ഷിപ്തമാക്കുന്ന അധികാരം ഉപയോഗപ്പെടുത്തിയാണ് ഓഗസ്റ്റ് രണ്ടിന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. ഇതിന്റെ പാലനം ഉറപ്പുവരുത്തുന്നതിനു ഇതേ നിയമത്തിലെ സെക്ഷന്‍ 30(2) അഞ്ച് പ്രകാരം ബത്തേരി തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്റ്റ്, അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നിര്‍ദേശവും നല്‍കി. 2015 ജൂണ്‍ 17ലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗതീരുമാനത്തിനു വിധേയമായി ഓഗസ്റ്റ് രണ്ടിന് കലക്ടര്‍ ഒപ്പുവച്ച ഉത്തരവുകള്‍, അദ്ദേഹത്തെ സ്ഥലംമാറ്റിയിരിക്കെ ദിവസങ്ങള്‍ക്കുശേഷമാണ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ പരസ്യപ്പെടുത്തിയത്.

ആറാട്ടുപാറയോടു ചേര്‍ന്നുള്ള റവന്യൂ ക്വാറികളില്‍ ഏറെയും ഖനന വിലക്കില്‍നിന്നു ഒഴിവാകുന്ന വിധത്തിലായിരുന്നു സെപ്റ്റംബര്‍ എട്ടിലെ ഉത്തരവ്, അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 298/1എ1എ1എയില്‍പ്പെട്ട ചീങ്ങേരിപ്പാറയുടെ 200 മീറ്റര്‍ പരിധിയിലും ഖനന നിരോധനം ബാധകമാക്കുന്ന ഈ ഉത്തരവ് ജനങ്ങളുടെ അറിവിലേക്ക് ജില്ലാ ഭരണകൂടം പരസ്യപ്പെടുത്തിയിരുന്നില്ല. ക്വാറി, ക്രഷര്‍ വിലക്കിനെതിരായ കേസില്‍ രേഖ എന്ന നിലയില്‍ ഹൈക്കോടതിയില്‍ എത്തിയതിനു ശേഷമാണ് സെപ്റ്റംബര്‍ എട്ടിലെ ഉത്തരവിനെക്കുറിച്ച് ജനം അറിയുന്നത്. ഡിസംബര്‍ ഒന്നിലെ ഉത്തരവും ജില്ലാ ഭരണകൂടം രഹസ്യമാക്കിവച്ചിരിക്കയാണ്.

പരിസ്ഥിതിക്കും ഭൂപ്രകൃതിക്കും കനത്ത ആഘാതം ഏല്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ കൊളഗപ്പാറ, ആറാട്ടുപാറ, ഫാന്റംറോക്ക് എന്നിവിടങ്ങളിലും പരിസരങ്ങളിലും ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം നിയന്ത്രിക്കണണമെന്ന ആവശ്യം പരിസ്ഥിതി-സാംസ്‌കാരിക സംഘടനകള്‍ വളരെക്കാലമായി ഉന്നയക്കുന്നതാണ്. ഇതിനിടെയായിരുന്നു ഓഗസ്റ്റ് രണ്ടിലെ ഉത്തരവ്. ഇതനുസരിച്ച് കൃഷ്ണഗിരി വില്ലേജില്‍ ബ്ലോക്ക് 22ല്‍ സര്‍വേ നമ്പര്‍ 349/1ലുള്ള കൊളഗപ്പാറയില്‍ 45.3426 ഹെക്ടര്‍ റവന്യൂ ഭൂമിയിലും ഇതിന്റെ അതിരുകള്‍ക്ക് 200 മീറ്റര്‍ ചുറ്റളവിലുമാണ് കരിങ്കല്‍ ഖനനത്തിനും ക്രഷറിനും വിലക്ക്. ഇതേ വില്ലേജില്‍ ബ്ലോക്ക് 22ല്‍ സര്‍വേ നമ്പര്‍ 521/2ലുള്ള ഫാന്റം റോക്കിന്റെ 200 മീറ്റര്‍ പരിധിയില്‍ ഖനനത്തിനും ക്രഷറിനും പുറമേ പരിസ്ഥിതി സൗഹൃദമല്ലാത്ത വിനോദസഞ്ചാര പദ്ധതികള്‍ക്കും വാണിജ്യ സ്ഥാപനങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയത്.

ക്വാറി. ക്രഷര്‍ നിരോധനം ആറാട്ടുപാറയ്‌ക്ക് 200 മീറ്റര്‍ പരിധിയിലാക്കി സെപ്റ്റംബര്‍ എട്ടിനു ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ, ഓഗസ്റ്റ് രണ്ടിലെ ഉത്തരവില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഡിസംബര്‍ ഒന്നിലെ സ്പഷ്ടീകരണ ഉത്തരവില്‍ പറയുന്നത് സമീപദിവസങ്ങളില്‍ വിവാദത്തിനു തിരികൊളുത്തുമെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.