Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സലിം രാജിന്റെ ഫോണില്‍ നിന്ന് സരിതയെ വിളിച്ചിട്ടില്ല: ഉമ്മന്‍ചാണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 10:30 pm IST
inErnakulam

കൊച്ചി: മുഖ്യമന്ത്രിയായിരിക്കെ ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഫോണില്‍ നിന്ന് സരിത.എസ് നായരുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം. സലിംരാജ് നല്‍കിയ മൊഴി ഉമ്മന്‍ചാണ്ടി നിഷേധിച്ചു.

സലിംരാജിന്റെ ഫോണിലേക്ക് 436 കോളുകളാണ് സോളാര്‍ വിവാദമുണ്ടായ കാലയളവില്‍ സരിതയുടെ ഫോണില്‍ നിന്ന് വന്നിട്ടുള്ളത്. ഈ സമയത്ത് സലിം രാജ് ഡ്യൂട്ടിയിലാണോയെന്ന് പരിശോധിക്കണം. 55 കോളുകള്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ്. ഈ സമയത്ത് താന്‍ നിയമസഭയിലും പൊതുപരിപാടികളിലുമൊക്കെയായിരുന്നെന്നും ഉമ്മന്‍ചാണ്ടി രേഖകള്‍ നല്‍കി. സലിംരാജിനെ കൂടാതെ മറ്റ് നാല് ഗണ്‍മാന്മാര്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ മൂന്ന് പേരുടെ ഫോണിലേക്ക് എട്ട് തവണമാത്രമാണ് സരിത വിളിച്ചിരിക്കുന്നത്. ഒരാളുടെ ഫോണിലേക്ക് ഒരു കോള്‍ പോലും വന്നിട്ടില്ല. 900 സെക്കന്റും 700 സെക്കന്റുമൊക്കെ ദൈര്‍ഘ്യമുള്ളതായിരുന്നു സരിതയും സലിംരാജും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഫോണ്‍വിളിച്ചതുകൊണ്ട് ഒരാളെ പ്രതിപ്പട്ടികയില്‍ പെടുത്താന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, അടൂര്‍പ്രകാശ് തുടങ്ങിയവര്‍ക്കെതിരെയുള്ള രേഖകള്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ടെനി ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് എന്നിവര്‍ സരിതയുമായി ഫോണില്‍ സംസാരിച്ചതായുള്ള വിശദാംശങ്ങളെപ്പറ്റി അറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടീം സോളാറിന്റെ മെഗാ പദ്ധതികള്‍ക്ക് അനുമതിക്കായി താന്‍ ജിക്കുമോന്‍ വഴി ഏഴ് കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്നുള്ള സരിതയുടെ മൊഴിയും ഉമ്മന്‍ചാണ്ടി നിഷേധിച്ചു. അമ്പത് കൊല്ലത്തെ രാഷ്‌ട്രീയ ജീവിതത്തിനിടെ സരിതയോടന്നല്ല ആരോടും പ്രതിഫലം ചോദിച്ചിട്ടില്ല. ദല്‍ഹിയിലെ സഹായി തോമസ് കുരുവിളയുടെ കൈവശം സരിത ഒരുകോടി 10ലക്ഷം രൂപ നല്‍കിയെന്നതും ശരിയല്ല. ദല്‍ഹിയിലുണ്ടായിരുന്ന 2012 ഡിസംബര്‍ 27ന് സരിതയുമായി കണ്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മല്ലേലില്‍ ശ്രീധരന്‍ നായര്‍ തന്നെ വന്ന് കണ്ടത് ഒറ്റക്കായിരുന്നു. സരിത ജാമ്യത്തിലിറങ്ങിയതിനുശേഷം മുന്‍ എംഎല്‍എമാരായ ബെന്നിബഹ്നാനും തമ്പാനൂര്‍ രവിയും പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവശര്‍മ്മയും സരിതയെ ഫോണില്‍ വിളിച്ചതില്‍ മിതത്വം പാലിക്കേണ്ടിയിരുന്നു എന്നും പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അത്തരം ഫോണ്‍വിളികള്‍ നടന്നതെന്ന് അവര്‍ തന്നെയാണ് മറുപടി നല്‍കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കമ്മിഷനില്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തതവരുത്താനാണ് ഉമ്മന്‍ചാണ്ടിയെ വീണ്ടും കമ്മിഷന്‍ വിളിച്ചുവരുത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ വിസ്താരം 12ന് തുടരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.