Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അന്വേഷണം ബാങ്കുകളിലേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 10:26 pm IST
inErnakulam

കൊച്ചി: നഗരത്തില്‍ നിന്ന് 41 ലക്ഷം രൂപയുടെ നോട്ടുകള്‍ ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ബാങ്കുകളിലേക്ക്. ഇടപ്പള്ളിയില്‍ നിന്നാണ് അഞ്ചു പേരില്‍ നിന്നായി പുതിയ 2,000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശികളായ രാജ് തിലക്, സഹായികളായ അബ്ദുള്‍ സലാം, സതീഷ്, ഫൈസല്‍, റിയാസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബാങ്കുകളുടെ സഹായമില്ലാതെ ഈ സംഘങ്ങള്‍ക്ക് ഇത്രയും പണം ലഭിക്കില്ലെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഇതിനുള്ള തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. നോട്ട് പിന്‍വലിച്ചതിനു പിന്നാലെ ബാങ്കുകള്‍ നിരീക്ഷണത്തിലാണ്. കൊച്ചി ഒരു ബിസിനസ് ഹബ് ആയതിനാലാണ് പണം വെളുപ്പിക്കല്‍ സംഘം ഇവിടെ സജീവമാകുന്നത്. പണം വെളുപ്പിക്കാമെന്ന വാഗ്ദാനവുമായി നിരവധി ഏജന്റുമാര്‍ നഗരത്തില്‍ സജീവമാണ്. ഇവരില്‍ പലരും ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടുന്നതിനായാണ് ഇത്തരം വാഗ്ദനങ്ങളുമായി എത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

പഴയ നോട്ടുകള്‍ മാറി പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ ഇടപാടുകരെ സമീപിക്കുന്നത്. ഇത്തരത്തിലുള്ള രണ്ടു സംഘങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആദായനികുതി വകുപ്പിന്റെ പിടിയിലായത്. സാധാരണയായി ഏജന്റുമാര്‍ ആദ്യം സ്ഥലത്തെത്തും. സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രം പണമടങ്ങിയ വാഹനം വിളിച്ചുവരുത്തുകയാണ് പതിവ്.

വ്യാഴാഴ്ച കള്ളപ്പണം വെളുപ്പിക്കുന്ന ഏജന്റുമാരെന്ന സംശയത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പ് നാലുപേരെ ചോദ്യം ചെയ്തിരുന്നു. മനുഷ്യക്കടത്ത് കേസ് പ്രതി ലിസി സോജന്‍, സഹായികളായ ഡെന്നീസ്, ബിനോയ്, ജിജോ എന്നിവരെയാണ് കലൂര്‍ അന്താരാഷ്ര്ട സ്‌റ്റേഡിയത്തിനു സമീപത്തുനിന്ന് പിടികൂടിയത്. നോട്ടുകള്‍ മാറ്റി പുതിയവ നല്‍കുന്ന ഏജന്റുമാരായാണ് ലിസിയും സോജനും പ്രവര്‍ത്തിച്ചിരുന്നത്. ഒരു കോടി രൂപയുടെ ചെക്കും ഇവരുടെ കൈയില്‍ നിന്നു പിടികൂടിയതായി വിവരമുണ്ട്. 500, 1,000 നോട്ടുകള്‍ക്കു പകരം കമ്മീഷന്‍ വാങ്ങി രണ്ടായിരത്തിന്റെ പുതിയ നോട്ട് നല്‍കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇവരുടെ പക്കല്‍ നിന്ന് കറന്‍സി നോട്ടുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്തശേഷം വിട്ടയക്കുകയായിരുന്നു.

യഥാര്‍ഥത്തില്‍ ഇവര്‍ കള്ളപ്പണ റാക്കറ്റിന്റെ ഏജന്റുമാരാണോ അതോ ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടാന്‍ എത്തിയതാണോ എന്ന് സംശയിക്കുന്നതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ പക്കല്‍ ഒരു കോടി രൂപയുടെ ചെക്ക് ഉണ്ടായിരുന്നെങ്കിലും അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതാണ് കബളിപ്പിക്കലാണോ ലക്ഷ്യമെന്നു സംശയിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.