തൊടുപുഴ: അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന അരിഷ്ടം എക ൈസസ് സംഘം പിടിച്ചെടുത്തു. ഒരാള്‍ പിടിയില്‍. വണ്ണപ്പുറം കള്ളിപ്പാറ പ്ളാതോട്ടത്തില്കുഞ്ഞുമോന് (50) ആണ് 37.5 ലിറ്റര്‍ അരിഷ്ടവുമായി പിടിയിലായത്.
ഇന്നലെ ഉച്ചതിരിഞ്ഞ് നടത്തിയ പരിശോധയിലാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് പിടികൂടുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടില്‍ നിന്നും കേസ് പിടികൂടുന്നത്. ഉദ്യോഗസ്ഥരായ സുഭാഷ്, അജിത്ത്കുമാര്‍, പ്രകാശ്, സാബുജോസഫ് എന്നിവരും കേസ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: