Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗംഗ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 06:41 pm IST
in Samskriti

ഉത്തരാഖണ്ഡിന്റെ വടക്കേ അറ്റത്തുള്ള ഗംഗോത്രി എന്നപ്രദേശത്തുള്ള ഹിമപാളികള്‍ക്കിടയില്‍ ഗോമുഖ് എന്ന് അറിയപ്പെടുന്നതും 12,770 അടി ഉയരമുള്ളതുമായ ഒരു കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച് 2510 കി. മീ. ദൂരം ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നു ലയിക്കുന്ന ഈ നദി ഹിന്ദുസ്ഥാന നിവാസികള്‍ക്കെല്ലാം ദേവിയാണ്. ഗംഗാമയ്യാ എന്ന ഉത്തരേന്ത്യന്മാരുടെ ഭക്തിനിര്‍ഭരമായ, മാതൃപൂജാപരമായ ആ സംബോധനതന്നെ ആ ജനതയ്‌ക്ക് ഗംഗയോട് എത്രമാത്രം പ്രിയവും ഭക്തിയുമുണ്ടെന്നു വെളിവാക്കുന്നു.

ചതുര്‍ധാമുകളില്‍ ഒന്നായ ബദര്യാശ്രമത്തിനു മുകളിലുള്ള നന്ദാദേവി, ത്രിശൂല്‍, കാമിത് എന്നീ കൊടുമുടികളില്‍നിന്ന് മഞ്ഞുരുകിയൊലിക്കുന്ന അളകനന്ദ ബദര്യാശ്രമത്തിലെ വിഷ്ണുപാദങ്ങളെ നമസ്‌കരിച്ച് താഴോട്ടൊഴുകി വിഷ്ണുപ്രയാഗയിലെത്തി ധൗളി ഗംഗയുമായി കൂടിച്ചേരുന്നു. തുടക്കത്തിലേ തുരിശുപോലെ പച്ചനിറം ഈ നദിക്കുണ്ടെന്നുള്ളത് ഒരു പ്രത്യേകതയാണ്. അനന്തരം നന്ദപ്രയാഗയിലെത്തുമ്പോള്‍ നന്ദാകിനി നദിയുമായി കൂടിച്ചേരുന്നു. കര്‍ണപ്രയാഗയിലെത്തുമ്പോള്‍ അളകനന്ദയെ കാത്തുനില്‍ക്കുന്ന പിണ്ഡാര്‍ നദിയുമായി കൂടിച്ചേര്‍ന്ന് തന്റെ നിറം അപ്പോഴും നഷ്ടപ്പെടുത്താതെ ഒഴുകി രുദ്രപ്രയാഗയിലെത്തുന്നു.

ഗോമുഖത്തുനിന്ന് താഴേക്ക്, ഇടുങ്ങിയ മലയിടുക്കുകളില്‍ക്കൂടി ഓടിയും പലപ്പോഴും ചാടിയും ഒഴുകിവരുന്ന ഭാഗീരഥിയെ നാം മറക്കരുത്. ചതുര്‍ധാമുകളില്‍പെട്ട മറ്റൊരു ധാമമായ കേദാര്‍നാഥിന്റെ ശിരോമകുടങ്ങളില്‍ നിന്ന് വെറും നീര്‍ച്ചാലുപോലെ ഒഴുകിവരുന്ന മന്ദാകിനിക്ക് താഴോട്ടുചാടാന്‍ വളരെ ഇഷ്ടം പോലെയാണ്. കൊച്ചുകുട്ടിയാണവള്‍. അവള്‍ കേദാര്‍നാഥില്‍ നിന്ന് 20 കിലോമീറ്ററോളം താഴേക്ക് ഒഴുകിയെത്തുമ്പോള്‍ മറ്റൊരു ഭാഗത്തുനിന്നും ഒഴുകിവരുന്ന സോനു നദി പൊട്ടിച്ചിരിച്ചുകൊണ്ട് സോനുപ്രായഗയില്‍വച്ച് മന്ദാകിനിച്ചേച്ചിയെ പുണരുന്നു.

സോനു അവിടെവരെയേയുള്ളു. മന്ദാകിനി മലയിടുക്കുകളില്‍ക്കൂടിയാണ് ഒഴുകുന്നതെങ്കിലും പിന്നീട് കുറേക്കൂടി പുഷ്ടിപ്പെട്ട് രുദ്രപ്രയാഗയിലെത്തി ഗോമുഖില്‍ നിന്ന് വരുന്ന ഭാഗീരഥിയുമായി കൂടിച്ചേരുന്നു. ഇനി മന്ദാകിനിയില്ല; ഭാഗീരഥിയെയുള്ളൂ. ഭാഗീരഥി വീണ്ടും താഴോട്ടൊഴുകി ദേവപ്രായഗയിലെത്തുമ്പോള്‍, ഇത്രയും ദൂരം മലയിടുക്കുകളെ തട്ടിയും തടവിയും ഒഴുകിയതുകൊണ്ട് അല്‍പം മണ്ണിന്റെ നിറം കലര്‍ന്ന് മുഷിഞ്ഞിരിക്കും. എങ്കിലും ദേവപ്രായഗയിലെത്തിയ അളകനന്ദക്ക് അതൊന്നും അത്രകാര്യമല്ല. അവള്‍ ആ ദേവാംഗനയായ അമ്മയെ കെട്ടിപ്പുണര്‍ന്ന് അമ്മയില്‍ ലയിച്ചുചേര്‍ന്ന് സ്വന്തം വ്യക്തിത്വം സമര്‍പ്പിച്ച് സ്വയം ഇല്ലാതായിത്തീരുന്നു. ഇനി അളകനന്ദയില്ല. അവിടെനിന്ന് ഭാഗീരഥി നിയതിക്കു വഴിമാറി ഗംഗയായി ഒഴുകിത്തുടങ്ങുന്നു. ഇനിമുതല്‍ അവള്‍ ഗംഗയാണ്; ഗംഗമാത്രം.

ഗംഗോത്രിയ്ല്‍നിന്നാരംഭിച്ച ഒഴുക്ക് 200 കി. മീ. പിന്നിട്ട് ഗംഗ ആദ്യമായി ഒരു പട്ടണം കാണുന്നു-ഋഷികേശ്. ഋഷികേശില്‍വച്ച് ഗംഗയ്‌ക്ക് അതുവരെയുണ്ടായിരുന്നതിന്റെ നേരേ ഇരട്ടി വീതിയുണ്ടാകുന്നു. ഹിമാലയത്തിന്റെ മറ്റൊരു ഭാഗത്തുകൂടി ഒഴുകിവരുന്നവളും പുരാണപ്രസിദ്ധയുമായ ചന്ദ്രഭാഗാ നദി ഋഷികേശിലെ കല്യാണാശ്രമത്തിനു സമീപം വച്ച് ഗംഗയില്‍ ചേരുന്നു. മഴക്കാലമൊഴിച്ചുള്ള സമയമത്രയും ചന്ദ്രഭാഗ ശുഷ്‌കയായിരിക്കും. പിന്നീട് 30 കി. മീ. കൂടി സഞ്ചരിച്ച് ഗംഗ പുണ്യസങ്കേതമായ ഹരിദ്വാറില്‍ എത്തി ജനലക്ഷങ്ങളുടെ ആരതികള്‍ ഏറ്റുവാങ്ങി മുന്നോട്ട് കുതിക്കുന്നു.

അവള്‍ ഉടനെ തന്നിലെ ഏറ്റവും അഗാധതയാര്‍ന്ന ‘നീലധാര’യെന്ന ഒരു ഗര്‍ത്തത്തെ തീര്‍ത്ത് ജനകോടികളുടെ ഹൃദയം കവര്‍ന്ന്, അവരെ സേവിക്കാന്‍, അവര്‍ക്കെല്ലാം അന്നവും അനുഗ്രഹവും ആനന്ദവും കൊടുക്കാന്‍ മുന്നോട്ടു കുതിക്കുന്നു. ഗംഗാമയ്യ, മനുഷ്യര്‍ക്കും പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും അനുഗ്രഹദാതാവായി, അമ്മയായി, പുണ്യവാഹിനിയായി ഭാതചരിത്രത്തിന്റെയും സംസ്‌കാരങ്ങളുടെയും ഇടനാഴികളില്‍ നിത്യതയറിയിച്ച് കിഴക്കോട്ടൊഴുകിക്കൊണ്ടിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.