കരുവന്‍ചാല്‍: റേഷനരി കിട്ടാതായ കേരള ജനത പിണറായി സര്‍ക്കാറിനെ ചീത്തവിളിച്ചുതുടങ്ങിയെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കരുവന്‍ചാല്‍ ടൗണ്‍ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഗോഡൗണുകളില്‍ പതിനാലേ കാല് ലക്ഷം ടണ്‍ അരി കെട്ടിക്കിടക്കുമ്പോഴാണ് അത്താഴപ്പട്ടിണിക്കാര്‍ക്ക് പിണറായി സര്‍ക്കാര്‍ അരി നിഷേധിക്കുന്നത്. പയ്യന്നൂര്‍ എഫ്സിഐയില്‍ തളിപ്പറമ്പ് താലൂക്കില്‍ വിതരണം ചെയ്യാനുള്ള 27,000 ടണ്‍ അരിയാണ് കെട്ടിക്കിടക്കുന്നത്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ഇരുമുന്നണികളും ചേര്‍ന്ന് കേന്ദ്ര ഗവണ്മെന്റിനെതിരെ കുപ്രചരണം നടത്തുന്നത്.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഇരുമുന്നണികളും ജനങ്ങളെ തെറ്റിദ്ദരിപ്പിക്കുകയാണ്. സഹകരണ ബാങ്കുകളില്‍ കെവൈസി നടപ്പിലാക്കണമെന്ന് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടപ്പോള്‍ ബാങ്കുകളെ തകര്‍ക്കുകയാണെന്ന് പ്രചരിപ്പിക്കുന്നു. കള്ളപ്പണക്കാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ്സും സിപിഎമ്മും കള്ളപ്പണരക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ ഉപാധ്യക്ഷ ആനിയമ്മ ടീച്ചര്‍, പി.കെ.പ്രകാശ്, കെ.ജെ.മാത്യു എന്നിവര്‍ സംസാരിച്ചു. സി.ജി.ഗോപന് അധ്യക്ഷത വഹിച്ചു. പി.വി.റെജികുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: