ഇസ്ലാമാബാദ്: തളര്‍ന്ന് കിടക്കുന്ന എണ്‍പത് വയസുകാരനെ പാക്കിസ്ഥാനില്‍ ശനിയാഴ്ച തൂക്കിലേറ്റും. ഖാന്‍ ഇക്ബാല്‍ എന്ന ആളെയാണ് തൂക്കിലേറ്റുക.
1996 ല്‍ നടന്ന കൊലപാതകത്തില്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നുള്ള ഹര്‍ജി പ്രസിഡന്റ് തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കുന്നത്.
കേസ് ഒത്തുതീര്‍പ്പിനുള്ള ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ ബിലാല്‍ ഖാന്‍ പറഞ്ഞു. 2013ല്‍ ജയില്‍ മാറ്റുന്നതിനിടെ രക്ഷപ്പെട്ട ഇയാള്‍ വീട്ടില്‍ താമസിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് പരാതിക്കാരന്‍ വീണ്ടും പരാതി നല്‍കിയിരുന്നു.
















