കറാച്ചി: വധ ഭീഷണി നേരിടേണ്ടി വന്നതിനെ തുടർന്ന് പാക് ഗായകൻ താഹിർ ഷാ പാക്കിസ്ഥാൻ വിട്ടു. ഏഞ്ചല്‍ എന്ന ആല്‍ബത്തിലൂടെ ഏറെ ശ്രദ്ദേയനായ ഗായകനാണ് താഹിർ ഷാ. ഷായുടെ മാനേജരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഷാ എവിടേയ്‌ക്കാണ് പോയതെന്ന് അറിയില്ലെന്ന് അദ്ദേഹം പപറഞ്ഞു.
അടുത്തിടെ ഷാ ഓണ്‍ലൈന്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഇതാകും വര്‍ഗീയവാദികളെ പ്രകോപിപ്പിച്ചിട്ടുണ്ടാവുകയെന്നും ഷായുടെ ഏജന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതില്‍ വീഴ്ചവരുത്തിയതോടെ അദ്ദേഹം രാജ്യം വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
2013ലെ ‘ഐ ടു ഐ’ എന്ന ആല്‍ബത്തിലൂടെയാണ് ഷാ പ്രസിദ്ധിയിലേയ്‌ക്കുയര്‍ന്നത്. അദ്ദേഹത്തിന്റെ ആദ്യ ആല്‍ബമായിരുന്നു ഇത്.
















