ഷാര്‍ജ: യുഎഇയില്‍ മനോരോഗിയായ മകന്‍ ഉമ്മയെ കഴുത്തു പിളര്‍ന്നു കൊന്ന് നാക്ക് മുറിച്ചെടുത്തു. തുടര്‍ന്ന് ദിവസങ്ങളോളം മൃതദേഹവുമായി വീട്ടില്‍ കഴിച്ചുകൂട്ടി.
ഉമ്മ മന്ത്രവാദം ചെയ്യുന്നുവെന്നു സംശയിച്ചാണ് ഹീനകൃത്യം ചെയ്തത്. ഷാര്‍ജയിലാണ് സംഭവം. ദുര്‍ഗ്ന്ധത്തെത്തുടര്‍ന്ന് അയല്‍വാസികള്‍ പരാതി നല്‍കി. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹവുമായി കഴിയുന്ന മകനെ കണ്ടെത്തിയത്.
മക്കളും അമ്മാവന്മാരും എല്ലാം മാപ്പിന് എഴുതി നല്‍കിയതിനാലും ചോരപ്പണം വേണ്ടെന്ന് സമ്മതിച്ചതിനാലും കോടതി ഇയാളെ വധശിക്ഷയ്‌ക്ക് വിധേയനാക്കിയില്ല. മനോരോഗിയായതിനാല്‍ വിട്ടയച്ചു.
















