കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന അടുത്ത മാസം 26ന് കൊല്ലപ്പെടുമെന്ന് ലങ്കന്‍ സൈനികന്‍ വാജിത റൊഹാന വിജേമുനി.
1987ല്‍ ശ്രീലങ്കന്‍ സന്ദര്‍ശനത്തിടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തലക്ക് തോക്കിനടിച്ചയാളാണ് വിജേമുനി. തോക്കിന്റെ പാത്തിക്ക് അടിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ രാജീവിന് പരിക്കേറ്റില്ല. തുടര്‍ന്ന് വിജേമുനിക്ക് തടവു ശിക്ഷ ലഭിച്ചിരുന്നു.
ജനുവരി 26ന് സിരിസേന കൊല്ലപ്പെടുമെന്നാണ് പ്രവചനം. ഇതേത്തുടര്‍ന്ന് മാധ്യമവിഭാഗം സെക്രട്ടറി നിമല്‍ ബോപേജ് അന്വേഷണം തേടി പോലീസിന് പരാതി നല്‍കി. പ്രവചനത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും പ്രസിഡന്റിനെ വധിക്കാനുള്ള ഗൂഡപദ്ധതിയുടെ ഭാഗമാണ് ഈ പ്രവചനമെന്നും പരാതിയില്‍ പറയുന്നു. വിജേമുനി ഇപ്പോള്‍ ജ്യോല്‍സ്യനാണ്.
















