മെക്‌സിക്കോ സിറ്റി: മെക്സിക്കോയില്‍ പടക്ക നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 26 പേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. മെക്സിക്കന്‍ തലസ്ഥാന നഗരത്തിന്റെ 32 കിലോമീറ്റര്‍ അകലെയുള്ള സാന്‍ പാബ്ലിറ്റോ എന്ന മാര്‍ക്കറ്റിലെ പടക്ക നിര്‍മ്മാണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരങ്ങള്‍.
അന്തരീക്ഷത്തില്‍ പൊടിപടലവും പുകയും നിറഞ്ഞിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പരിക്കേറ്റവരെ മെക്‌സിക്കോയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സാന്‍ പാബ്ലിറ്റോ മാര്‍ക്കറ്റില്‍ 2005ലും സമാന സ്‌ഫോടനം നടന്നിരുന്നു. സ്വാന്ത്ര്യദിനാഘോഷ ചടങ്ങില്‍ നടന്ന സഫോനത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
















