വാഷിംഗ്ടണ്‍: യുഎസിന്റെ ആളില്ലാ ജലവാഹനം(ഡ്രോണ്‍) ചൈന വിട്ടുനല്‍കി. വടക്കുപടിഞ്ഞാറന്‍ സുബിക് ബേയിയില്‍ നിന്നും 92 കിലോമീറ്റര്‍ അകലെവച്ച് ഡ്രോണ്‍ കൈമാറി. പെന്റഗണ്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡിസംബര്‍ 15നാണ് ദക്ഷിണ ചൈന സമുദ്രത്തില്‍നിന്ന് സമുദ്രപഠനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആളില്ലാത്ത നാവിക കപ്പൽ ചൈന പിടിച്ചെടുത്തത്. സൗത്ത് ചൈന സമുദ്രത്തിലെ സ്ഥിരം നിരീക്ഷണത്തിനിടെയാണു യുഎസിന്റെ ആളില്ലാത്ത നാവിക കപ്പൽ ചൈന പിടിച്ചെടുക്കുന്നത്.
ചൈന ഡ്രോണ്‍ മോഷ്ടിച്ചതാണെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാല്‍ ചൈന മോഷണം നടത്തിയിട്ടില്ല, ദക്ഷിണ ചൈനാ സമുദ്രാന്തര്‍ഭാഗത്ത് കാണപ്പെട്ട അജ്ഞാത വസ്തു പരിശോധനയ്‌ക്കായി കസ്റ്റഡിയിലെടുക്കുക മാത്രമാണു ചെയ്തതെന്നായിരുന്നു ചൈനയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: