Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ധീര സൈനികന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 01:29 am IST
in Kannur

മട്ടന്നൂര്‍: ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ സൈനിക ഉദ്യോഗസ്ഥ വാഹനവ്യൂഹത്തിനു നേരെ ശനിയാഴ്ച നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ മട്ടന്നൂര്‍ കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ സി.രതീഷിന്(35) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റില്‍ ജമ്മു കാശ്മീര്‍ പൊലീസ്, സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്എസ്ബി എന്നിവരുടെ അന്ത്യാഞ്ജലിക്ക് ശേഷം ഇന്നലെകാലത്ത് 9.20 ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച ഭൗതികശരീരം ടെറിട്ടോറിയല്‍ ആര്‍മി കേണല്‍ എ.ഡി.അകിലേ, സൈനിക വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധി ജോഷി ജോസ്, കണ്ണൂരില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമുള്ള പ്രത്യേക സൈനികവിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് റോഡുമാര്‍ഗ്ഗം 12.20 ഓടെ മാഹിയിലെത്തിക്കുകയും അവിടെനിന്ന് തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീര്‍, തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി ആംബുലന്‍സില്‍ സൈനിക അകമ്പടിയോടെ ഉച്ചയ്‌ക്ക് 1.30ന് മട്ടന്നൂരില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് തുറന്ന സൈനിക വാഹനത്തില്‍ കയറ്റിയ ഭൗതികശരീരം കൊടോളിപ്രത്തെ വീടിനു സമീപം പ്രത്യേകം സജ്ജീകരിച്ച മൈതാനിയില്‍ രണ്ടുമണിയോടെ പൊതുദര്‍ശനത്തിനു വെച്ചു. ഇവിടെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നത്. കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഫല്‍, മട്ടന്നൂര്‍ എസ്‌ഐ എം.പി.വിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാലത്തു മുതല്‍ തന്നെ കൊടോളിപ്രത്തെ പൊതുദര്‍ശന സ്ഥലം ക്രമീകരിക്കുവാന്‍ തുടങ്ങിയിരുന്നു. വൈകുന്നേരം മൂന്നരമണിയോടെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുപറമ്പില്‍ സംസ്‌കരിച്ചു. ലഫ്റ്റനെറ്റ് ജനറല്‍ വി.കെ.ആനന്ദ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സര്‍ക്കാരിനു വേണ്ടി റീത്ത് സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, പി.കെ.ശ്രീമതി എംപി, ഇ.പി.ജയരാജന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി.അശോകന്‍, ബിജെ.പി-ആര്‍എസ്എസ് നേതാക്കളായ പി.കെ.കൃഷ്ണദാസ്, വത്സന്‍ തില്ലങ്കേരി, പി.സത്യപ്രകാശ്, കെ.രഞ്ചിത്ത്, പി.കെ.വേലായുധന്‍, ബിജു ഏളക്കുഴി, എ.വിനോദ്, എം.കെ.പ്രദീപന്‍, വി.ശശിധരന്‍, സി.ബാലഗോപാലന്‍ മാസ്റ്റര്‍, ഗിരീഷ്, കെ.ജയപ്രകാശ്, എന്‍. ഹരിദാസ്, എ.ദാമോദരന്‍, കെ.ബാനിഷ്, പി.രാജന്‍, പി.കെ.അരവിന്ദാക്ഷന്‍, എന്‍.രതി, കെ.സജീവന്‍, വി.വി.ചന്ദ്രന്‍, സി.വി.വിജയന്‍ മാസ്റ്റര്‍, എം.കെ. സന്തോഷ്, കെ.രജീഷ് എന്നിവരും വിവിധ കക്ഷിനേതാക്കളായ കെ.സുധാകരന്‍, പി.സി.വിഷ്ണുനാഥ്, എ.പി.അബ്ദുള്ളക്കുട്ടി, പി.ജയരാജന്‍, സതീശന്‍ പാച്ചേനി, അബ്ദുള്‍ കരീം ചേലേരി, താജുദ്ദീന്‍ മട്ടന്നൂര്‍, കെ.കെ.രാമചന്ദ്രന്‍, എം.വി.ജയരാജന്‍, ചന്ദ്രന്‍ തില്ലങ്കേരി, വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി, പി.കുഞ്ഞിമുഹമ്മദ്, കെ.സുരേന്ദ്രന്‍, അബ്ദുറഹിമാന്‍ കല്ലായി, അഡ്വ.സജി ജോസഫ്, അഡ്വ. റഷീദ് കവ്വായി, കെ.സി.മനോജ്, പി.പുരുഷോത്തമന്‍, കൃഷ്ണകുമാര്‍ കാഞ്ഞിലേരി, കെ.പി. രമേശന്‍, രാജേഷ് പ്രേം, വി.ആര്‍.ഭാസ്‌കരന്‍, ഡി.മുനീര്‍, പി.കുഞ്ഞിമുഹമ്മദ്, പള്ളിപ്രം പ്രസന്നന്‍, പി.വി.ചന്ദ്രന്‍, എം.കെ.അബ്ദുള്‍ റഹ്മാന്‍, പി.അബൂബക്കര്‍, സൈനികന്‍ മനേഷ് അഴീക്കോട് എന്നിവര്‍ സൈനികന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

ജില്ലയ്‌ക്കകത്തും പുറത്തും നിന്നുമായി ധീരജവാന് ആന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. 2001 ല്‍ സൈന്യത്തില്‍ ചേര്‍ന്ന രതീഷ് കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റം വാങ്ങി വരാനിരിക്കേയാണ് ഭീകരാക്രമണത്തില്‍ മരിച്ചത്. കൊടോളിപ്രം വരുവക്കുണ്ടില്‍ പരേതനായ പി. രാഘവന്‍ നമ്പ്യാരുടേയും സി. ഓമനയമ്മയുടേയും ഏകമകനാണ് ഇദ്ദേഹം. കുറ്റിയാട്ടൂര്‍ സ്വദേശി ജ്യോതിയാണ് ഭാര്യ. മകന്‍: അഞ്ചുമാസം പ്രായമായ കാശിനാഥ്.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ്ബാബു, സംസ്ഥാന സെക്രട്ടറി അജിതോമസ്, ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍നാഥ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

പുതിയ വാര്‍ത്തകള്‍

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.