കണ്ണൂര്‍: കണ്ണപുരത്ത് നടക്കുന്ന ജില്ലാ കേരളോത്സവത്തില്‍ കലാമത്സരവിഭാഗത്തില്‍ പയ്യന്നൂര്‍ ബ്ലോക്ക് ഓവറോള്‍ ചാമ്പ്യന്‍മാരായി. 261 പോയിന്റ് നേടിയാണ് പയ്യന്നൂര്‍ ജേതാക്കളായത്. 188 പോയിന്റുമായി ഇരിക്കൂര്‍ ബ്ലോക്ക് രണ്ടാം സ്ഥാനവും, 181 പോയിന്റു നേടി കല്ല്യാശ്ശേരി ബ്ലോക്ക് മൂന്നാം സ്ഥാനവും, 158 പോയിന്റോടെ തളിപ്പറമ്പ് നാലാം സ്ഥാനവും നേടി.
പയ്യന്നൂര്‍ ബ്ലോക്കിലെ പി.വി.മിഥുന്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ എം.കെ.ഗോപികയാണ് കലാതിലകം. കേരളോത്സവത്തിലെ ഗെയിംസ് ഇനങ്ങള്‍ 23 ന് അവസാനിക്കും.
















