Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂരിലെ പ്ലസ് ടു വിദ്യാര്‍ഥികളില്‍ പുകയില ഉപയോഗം വ്യാപകമാകുന്നതായി പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 01:21 am IST
inKannur

കണ്ണൂര്‍: 18 വയസില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ 50 ശതമാനത്തിലധികം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും പതിനഞ്ചാം വയസില്‍ത്തന്നെ പുകയില ഉപയോഗം തുടങ്ങുന്നതായി കണ്ടെത്തല്‍. കണ്ണൂര്‍ മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒരിക്കലെങ്കിലും പുകയില ഉപയോഗിച്ചിട്ടുള്ളവരില്‍ നാലിലൊരു ഭാഗവും സ്‌കൂള്‍ പരിസരത്താണ് ഇവ ഉപയോഗിച്ചത്. പതിനഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ 19 ശതമാനവും ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണെന്നു പഠനത്തില്‍ കണ്ടെത്തി. പുകവലി മാത്രം ശീലമാക്കിയവരുടെ എണ്ണം വളരെ ഉയര്‍ന്ന് 18.15 ശതമാനത്തിലെത്തിയെന്നും പഠനം പറയുന്നു.

ജില്ലയിലെ തെരഞ്ഞെടുത്ത രണ്ടു ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 775 കുട്ടികളില്‍ നടത്തിയ പഠനം ‘ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സയന്റിഫിക് സ്റ്റഡി’ ആണ് പ്രസിദ്ധീകരിച്ചത്. ‘കണ്ണൂരിലെ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളിലെ പുകയില ഉപയോഗം-ഒരു സമഗ്ര പഠനം’ എന്ന പേരില്‍ നടത്തിയ സര്‍വേയില്‍ 336 ആണ്‍കുട്ടികളും 439 പെണ്‍കുട്ടികളും പങ്കാളികളായി.

പഠനത്തില്‍ പങ്കെടുത്ത 41 ശതമാനം കുട്ടികള്‍ക്കും സമീപത്തെ കടകളില്‍ നിന്നാണു പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിച്ചത്. 27 ശതമാനത്തിന് കൂട്ടുകാരില്‍നിന്നുമാണ് കിട്ടിയത്. പുകയില ഉല്‍പ്പന്നങ്ങള്‍ കിട്ടാന്‍ എളുപ്പമാണെന്ന് 79 ശതമാനം കുട്ടികളും പറഞ്ഞു.

പക്ഷേ 87 ശതമാനം കുട്ടികളും പുകയില ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നുവെന്ന അഭിപ്രായക്കാരല്ലായിരുന്നു. അതേസമയം 68 ശതമാനം പേര്‍ക്കും പുകയില കാന്‍സറിനു കാരണമാകുന്നതാണെന്ന് അറിയാം. കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ.സുശ്രുത് എ നീലോപന്ത്, റേഡിയോ ഡയഗ്നോസിസ് ഡിപ്പാര്‍ട്‌മെന്റിലെ ഡോ.ഡി.ശില്‍പ്പ എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

ഹയര്‍സെക്കന്‍ഡറി കുട്ടികളിലെ പുകയില ഉപയോഗത്തെപ്പറ്റി അടിസ്ഥാന വിവരങ്ങള്‍ ലഭിക്കുന്നതിനാണ് സര്‍വേ നടത്തിയതെന്നും ലോകാരോഗ്യസംഘടനയുടെ മാതൃകയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ചോദ്യാവലിയാണ് ഉപയോഗിച്ചതെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. സുശ്രുത് പറഞ്ഞു. കുട്ടികള്‍ സ്വയം വിവരങ്ങള്‍ നല്‍കുന്ന രീതിയാണ് അവലംബിച്ചത്. എല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് പഠനത്തില്‍ പങ്കാളികളായത്. പങ്കെടുത്തവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. പുകയില ഉപയോഗത്തെക്കുറിച്ചു മാത്രമല്ല കുടുംബാംഗങ്ങളുടെ ശീലങ്ങള്‍, സുഹൃത്തുക്കളുടെ സ്വാധീനം, ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമങ്ങളിലുള്ള അറിവ് എന്നിവയെപ്പറ്റിയും കുട്ടികളോട് അന്വേഷിച്ചതായി ഡോ. സുശ്രുത് പറഞ്ഞു.

പുകയിലെ ഉല്‍പ്പന്നങ്ങളെ സംബന്ധിച്ചു രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങളെപ്പറ്റി അറിവു പകരുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നതായും പഠനത്തില്‍ വ്യക്തമായി. 92 ശതമാനം കുട്ടികളും നിയമത്തെപ്പറ്റി അറിവുണ്ടെന്നു പറഞ്ഞു. ഇതില്‍ 35 ശതമാനത്തിനും അച്ചടി, ടെലിവിഷന്‍ മാധ്യമങ്ങളില്‍നിന്നാണ് ഇതേപ്പറ്റി അറിവു ലഭിച്ചത്.

ഇന്ത്യയില്‍ പൊതുവെ കാണുന്ന പ്രവണതയില്‍നിന്ന് വ്യത്യസ്തമായി കണ്ണൂരില്‍ പുകയില ചവയ്‌ക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.

സ്‌കൂള്‍ ക്യാംപസിനു പുറത്തെ വലിയ തോതിലുള്ള സിഗരറ്റ് ഉപയോഗം ഗൗരവമായി കാണേണ്ട വസ്തുതയാണെന്ന് പഠനറിപ്പോര്‍ട്ടിന്റെ സഹരചയിതാവായ ഡോ. ശില്‍പ്പ പറഞ്ഞു. നിലവിലുള്ള പുകയില ഉപയോഗം അവസാനിപ്പിക്കാനും ഉപയോഗത്തിന് തുടക്കമിടുന്നതു തടയാനുമായി പദ്ധതികളും ഇടപെടലുകളും അത്യാവശ്യമാണെന്നു വ്യക്തമായിരിക്കുകയാണെന്നും ഡോ. ശില്‍പ ചൂണ്ടിക്കാട്ടി.

പുകയില രഹിത സ്‌കൂള്‍നയങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കാളികളാകുന്ന സാമൂഹിക പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന സമഗ്ര സ്‌കൂള്‍ കേന്ദ്രീകൃത പുകയില നിയന്ത്രണ നയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും പഠനം നിര്‍ദേശിക്കുന്നുണ്ട്.

കേന്ദ്ര പുകയില നിയന്ത്രണ നിയമം കോട്പ 2003 പ്രകാരം 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില വില്‍ക്കുന്നത് കുറ്റകരമാണ്. 18 വയസ്സിനു താഴെയാണോ എന്നു വ്യക്തമാക്കേണ്ടത് വില്പനക്കാരന്റെ ബാധ്യതയാണെന്നും നിയമം പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.