മട്ടന്നൂര്‍: പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ പെരിയച്ചൂര്‍ ചാലാടന്‍കണ്ടി ശ്രീമുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠ-തിറമഹോത്സവ കമ്മറ്റിയും മാതൃസമിതിയും രൂപീകരിച്ചു. ഭാരവാഹികളായി സി.പി.ചന്ദ്രന്‍(ജനറല്‍ കണ്‍വീനര്‍), എം.ശരത്, ടി.രാഗേഷ്, പി.കെ.അനീഷ്(കണ്‍വീനര്‍മാര്‍) എന്നിവരെയും മാതൃസമിതി ഭാരവാഹികളായി പി.വി.മാധവി(പ്രസിഡന്റ്), പി.പി.ഷിജി(സ്‌ക്രട്ടറി), സി.സരോജിനി(ഖജാന്‍ജി)എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ കിണ്ട്യന്‍ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു എ.മോഹനന്‍ മാസ്റ്റര്‍, കെ. പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















