Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കബനി ജലനിരപ്പ് താണു; വയനാട് വരള്‍ച്ചയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 06:19 pm IST
inWayanad

ബത്തേരി : വയനാട്ടില്‍ വരള്‍ച്ചയുടെ വരവറിയിച്ച് കബനി നദിയിലെ ജലനിരപ്പ് താണുകൊണ്ടേയിരിക്കുന്നു. തൊണ്ടാര്‍മുടിയില്‍നിന്ന് ഉത്ഭവിക്കുന്ന കബനി മാനന്തവാടി, പനമരം പുഴകളായി കൂടല്‍ക്കടവില്‍ സംഗമിച്ച് ഒന്നായി ഒഴുകി കാവേരി നദിയിലാണ് വിലയം പ്രാപിക്കുന്നത്. ഇതിനിടെ നിരവധി ചെറുതോടുകളും കൈവഴികളും കബനിയില്‍ എത്തുന്നു. ഇക്കുറി വേനല്‍ കനത്തതോടെ അരുവികള്‍ തോടുകളായും തോടുകള്‍ നീര്‍ച്ചാലുകളായും രൂപാന്തരപ്പെട്ടു. ഇതോടെ കബനിയിലെ ജലനിരപ്പും താണു. പുഴയിലെ പാറക്കൂട്ടങ്ങള്‍ ദൃശ്യമായിത്തുടങ്ങിയത് ആശങ്കയോടെയാണ് നാട്ടുകാര്‍ നോക്കികാണുന്നത്. കഴിഞ്ഞകാലത്ത് ഉണ്ടായ മഴക്കുറവാണ് കബനിയിലെ ജലനിരപ്പ് ഇത്ര നേരത്തെ കുറയാന്‍ കാരണമായത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിന് ശേഷം മാത്രമാണ് കബനിയുടെ തീരദേശങ്ങളില്‍ ജല സംഭരണത്തിനുളള എന്തെങ്കിലും ശ്രമങ്ങള്‍ നടന്നിട്ടുളളതും. കുടുംബശ്രീ യൂണിറ്റുകളുടേയും അയല്‍ കൂട്ടങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും എല്ലാം നേതൃത്വത്തില്‍ പുല്‍പ്പളളി മേഖലയില്‍ നടന്ന തടയിണ നിര്‍മ്മാണങ്ങള്‍ വരള്‍ച്ചാപ്രതിരോധത്തിനുളള ചെറിയ ശ്രമങ്ങളുടെ തുടക്കം മാത്രമാണ്. കാവേരിയുടെ ഏറ്റവും പ്രധാന കൈവഴിയായ കബനി ഒരു വര്‍ഷം തൊണ്ണൂറ്റി ആറ് ടിഎം സി ജലം കാവേരി തടത്തിലേക്ക് സംഭാവന ചെയ്യുന്നു എന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്. കേരളം കാവേരി തടത്തിലേക്ക് ഒരോ വര്‍ഷവും നല്‍കുന്നത് നൂറ്റി നല്‍പത്തേഴ് ടിഎംസി ജലമാണ്. എന്നല്‍ ഇക്കുറി മഴക്കുറവ് മൂലം ഇത് കിട്ടാതെ വന്നതാണ് കാവേരീ നദീജലതര്‍ക്കം രൂക്ഷമാകാന്‍ ഇടയായത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ അളവില്‍ കാലവര്‍ഷം ലഭിച്ച ജില്ലയാണ് വയനാട്. കാലാവസ്ഥാ വ്യതിയാനത്തിലൂടെ കാര്‍ഷിക മേഖലയായ വയനാട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഇടവപ്പാതി തീര്‍ത്തും ദുര്‍ബലമായിരുന്ന വയനാട്ടില്‍. വേനലിലേതുപോലെ ഒറ്റപ്പെട്ട മഴയാണ് തുടര്‍ന്നും പെയ്തത്. ജൂണ്‍ 27, 28, 29 തീയതികളില്‍ മാത്രമാണ് ജില്ലയില്‍ നല്ല മഴ പെയ്തത്. പ്രതിവര്‍ഷം ശരാശരി 3000 മില്ലീ മീറ്റര്‍ മഴ പെയ്തിരുന്ന ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി ലഭിക്കുന്ന മഴയുടെ അളവില്‍ കാര്യമായ കുറവാണ് ഉണ്ടായത്.

2012ല്‍ 1094.2ഉം 2013ല്‍ 2070ഉം 2014ല്‍ 1808ഉം 2015ല്‍ 1942.8ഉം മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നതും വയനാട് ജില്ലയാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വയനാട്ടില്‍ പെയ്ത മഴയില്‍ 59 ശതമാനം കുറവ് ഉണ്ടായതാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്ക്.

പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള അഞ്ച് ജില്ലകളെ വരള്‍ച്ച ബാധിത ജില്ലകളുടെ പട്ടികയില്‍ ഉപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാനം ശുപാര്‍ശ ചെയ്തിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ 42ഉം മലപ്പുറത്ത് 38ഉം പാലക്കാട് 34ഉം ശതമാനം മഴക്കുറവാണ് കണക്കാക്കിയത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് വയനാട്ടില്‍ 2016 ജനുവരി മുതല്‍ ജൂലൈ വരെ 1011 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. പെയ്യേണ്ട ശരാശരി മഴയില്‍ 59ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കാലാവസ്ഥാ കണക്കുകള്‍. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന കടുത്ത വേനലിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ വയനാട്ടില്‍ ആരംഭിക്കേണ്ടതയുണ്ട്.

പഞ്ചായത്തുകള്‍ പതിവ് ശൈലിയില്‍നിന്ന് മാറി ഇപ്പോ ള്‍ തന്നെ ജലസംരക്ഷണ പ്രവൃത്തികള്‍ ആരംഭിക്കണം. ത്രിതല പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ച് ജല സംരക്ഷണ പ്രവൃത്തികള്‍ ഉറപ്പാക്കണം. ഇതിനകം തന്നെ വെള്ളമില്ലാതെ ജില്ലയില്‍ പലയിടത്തും നെല്‍കൃഷി ഉണങ്ങിതുടങ്ങി. അതിനാല്‍ കൃഷിയിടങ്ങളില്‍ ജലം എത്തിക്കാന്‍ കൃഷിവകുപ്പും ചെറുകിട ജലസേചന വകുപ്പും സംയോജിച്ചുള്ള പ്രവര്‍ത്തനമാണ് ഉണ്ടാവേണ്ടത്. ഇതിനായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കൃഷി ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷക സംഘടനാപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും പരിസ്ഥിതിവാദികള്‍ ആവശ്യപ്പെടുന്നു.

157 ലിഫ്ട് ഇറിഗേഷന്‍ പദ്ധതികളും, 332 ചെറിയ ചെക്ക്ഡാമുകളും, 3167 ചിറകളും കുളങ്ങളും 61,671 കിണറുകളും, 4580 കുഴല്‍ കണറുകളും വയനാട്ടിലുണ്ട്. വയനാടിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍കൂടി പരിഗണിച്ച് പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ ഡാമുകള്‍ നിര്‍മ്മിച്ച് ജലം സംരക്ഷിക്കണം.

വനത്തിലെയും തോട്ടങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെ ഉറവകള്‍ സംരക്ഷിച്ച് ജലം തടഞ്ഞുനിര്‍ത്തുതിനായി സംഭരണികള്‍ ഉണ്ടാവണം. ഇടത്തരം കുന്നുകള്‍ക്ക് കുറുകെ മണ്‍ചിറകള്‍ നിര്‍മ്മിച്ച് ജലം സംരക്ഷിക്കണം. പുതിയ തലച്ചിറകള്‍ നിര്‍മിക്കുകയും നിലവിലെ ചിറകളും ജലാശങ്ങളും സംരക്ഷിക്കുകയും ചെയ്യണമെന്നുമാണ് വിവിധ പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വയനാട്ടില്‍ അന്തരീക്ഷ താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും ഇത് ശുഭസൂചകമല്ല.

കബനിയലെ നീരൊഴുക്കും ജല വിതാനവും വയനാടിന്റെ പാരിസ്ഥിതിക പ്രതിസന്ധിയുടെ അളവുകോലാകുന്നുവെന്നാണ് ഈ നദീതീരത്തെ ഉഷ്ണകാറ്റുകള്‍ ഓര്‍മ്മപ്പടുത്തുന്നത്.

ജലനിരപ്പ് താണ് പാറക്കൂട്ടങ്ങളുമായി കബനി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.