ബംഗളൂരു: ബിജെപി മലയാളി സെല്‍ കര്‍ണ്ണാടകത്തിലെ മലയാളികളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുന്നു. ഇതിനായി തയ്യാറാക്കിയ ഡാറ്റ കാര്‍ഡിന്റെ പ്രകാശനം സംസ്ഥാന കണ്‍വീനര്‍ ഗോപിനാഥ് വന്നേരിയ്‌ക്ക് നല്‍കി മുന്‍ മുഖ്യമന്ത്രി യദ്ദ്യൂരപ്പ നിര്‍വ്വഹിച്ചു. ഡാറ്റ കാര്‍ഡിന്റെ വിതരണോദ്ഘാടനം ജില്ലാ കാര്യകാരിണി യോഗത്തില്‍ നടന്നു. ഗോപിനാഥ് വന്നേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എംഎല്‍എ മാരായ എസ്.മുനിരാജ്, നാരായണ സ്വാമി, ബിജെപി ജില്ലാ പ്രസിഡന്റ് കെ.സദാശിവ, മുനികൃഷ്ണ, സെല്‍ ഭാരവാഹികളായ മധു കലമാനൂര്‍, വിഷ്ണുമംഗലം കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെല്ലിന്റെ മണ്ഡലം ഭാരവാഹികളെ ഗോപിനാഥ് വന്നേരി പരിചയപെടുത്തി. നഗര ജില്ലാ കണ്‍വീനര്‍ ഹരിനായര്‍ സ്വാഗതവും ഗ്രാമാന്തര ജില്ലാ കണ്‍വീനര്‍ ആദിത്യ ഉദയ് നന്ദിയും പറഞ്ഞു.
















