കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പഞ്ഞിക്കല്‍ വാര്‍ഡില്‍ സാമൂഹസുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വയോമിത്രം ക്ലിനിക്ക് പടന്നപ്പാലത്ത് തണല്‍ സ്ഥാപനത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയര്‍ ഇനീഷ്യേറ്റീവ് ട്രഷറര്‍ എന്‍.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തണല്‍ പ്രസിഡണ്ട് പി.എം.ഷെരീഫ് സെക്രട്ടറി വി.വി.മുനീര്‍, ഭാഗ്യശീലന്‍ ചാലാട്, വയോമിത്രം ഡോക്ടര്‍മാരായ കെ.കെ.ലതീഷ് കുമാര്‍, പി.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹ്യസുരക്ഷാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തൃപ്തി ജോസ് സ്വാഗതവും ജയപ്രഭ ടീച്ചര്‍ നന്ദിയും പറഞ്ഞു.
















