ശ്രീകണ്ഠാപുരം: രാജീവ് ഗാന്ധി സഹകരണ ആശുപത്രിയില്‍ ശ്രീകണ്ഠാപുരം നഗരസഭയും കിസാന്‍ കണ്ണൂരുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഭക്ഷണം പ്ലാസ്റ്റിക്കില്‍ വേണ്ട എന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.സി.ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. ഹരിതകേരളമെന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും രാജീവ് ഗാന്ധി ഹോസ്പിറ്റല്‍ നടപ്പിലാക്കിയ പദ്ധതി മാതൃകയാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ മുഹമ്മദ് ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍മാന്‍ പി.പി.രാഘവന്‍, കിസാന്‍ കണ്ണൂര്‍ ചെയര്‍മാന്‍ അഡ്വ.ടി.ഒ.മോഹനന്‍, ശ്രീകണ്ഠാപുരം നഗരസഭാ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വി.വി.സന്തോഷ്, കൗണ്‍സിലര്‍മാരായ അഡ്വ.എം.സി.രാഘവന്‍, ടി.ഒ.നാരായണന്‍, സി.എം.തോമസ്, പ്രിന്‍സണ്‍, എം.ഒ.മാധവന്‍ മാസ്റ്റര്‍, സി.സി.മാമുഹാജി, പി.ജെ.ആന്റണി, ദോസ് പരത്തനാല്‍, അന്‍സു ജോര്‍ജ്ജ്, പി.അബ്ദുള്‍വാഹിദ്, സ്മിത യദുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി.അഷറഫ് സ്വാഗതവും വി.ഷാഖി നന്ദിയും പറഞ്ഞു.
















