കണ്ണൂര്‍: ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ അന്തര്‍ദേശീയ സമിതിയുടെ ദക്ഷിണേന്ത്യന്‍ പ്രതിനിധി സമ്മേളനവും സംസ്ഥാന കണ്‍വെന്‍ഷനും ഫെബ്രുവരി രണ്ടാം വാരം കണ്ണൂരില്‍ നടക്കും. ഇതിനോടനുബന്ധിച്ച് നടത്തുന്ന സ്‌പെഷ്യല്‍ കോണ്‍ഫറന്‍സില്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1500 പ്രതിനിധികളും 200 വിശിഷ്ടാതിഥികളും പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികളുടെ ഉദ്ഘാടനം ജനുവരി 1 ന് പാലക്കാട്ട് നടക്കും. കെ.പി.രത്‌നാകരന്‍, സി.പി.ശിവരാജ്, ജിഗീഷ് നാരായണന്‍, അരവിന്ദ് രത്‌നാകരന്‍, ജി.അരവിന്ദന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















