വിദ്യാഭ്യാസ കാലഘട്ടത്തില്‍ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താന്‍ സാധിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ഉദ്ഘാടന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലകളുടെ ഉത്സവമാണ് കലോത്സവങ്ങള്‍. ഇതിലൂടെ പ്രതിഭകളെ സൃഷ്ടിക്കാന്‍ സാധിക്കണം. വേണ്ടത്ര വേദികള്‍ ലഭിക്കാത്തതിനാല്‍ കഴിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത നിരവധി പേര്‍ സമൂഹത്തിലുണ്ട്. അതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കണം.വിദ്യാനികേതന്‍ കലോത്സവങ്ങള്‍ മാതൃകാപരമാണ്. വിദ്യാഭ്യാസ കാര്യത്തില്‍ കക്ഷിരാഷ്‌ട്രീയം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കണം. അതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
















