കളമശ്ശേരി: വ്യവസായ മേഖലയിലെ കയറ്റിറക്ക് കൂലി 18 ശതമാനം വര്‍ദ്ധിപ്പിച്ച് കരാര്‍ ഒപ്പിട്ടു. ഡവലപ്‌മെന്റ് പ്ലോട്ട് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹികളും ചുമട്ട് തൊഴിലാളി യൂണിയന്‍ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പുതുക്കിയ കരാര്‍ ധാരണയായത്. നിലവിലുള്ള കൂലിയില്‍ 18 ശതമാനം വര്‍ദ്ധന ലഭിക്കും. കളമശ്ശേരി ഡവലപ്‌മെന്റ് പ്ലോട്ട് ഇന്‍ഡസ്ട്രീസ് അസോസിയേഷനെ പ്രതിനിധീകരിച്ച് പി.സി. കോര കുഞ്ഞ്, വി. മനോഹര്‍ പ്രഭു, ഒ.എ. നിസാം, ജോസ് വര്‍ഗീസ്, സി. നാരായണന്‍കുട്ടി, മാത്യു എബ്രഹാം, മാത്യു തോമസ് എന്നിവരും യൂണിയന്‍ നേതാക്കളായ പി.എം. വീരാക്കുട്ടി, കെ. സുരേന്ദ്രന്‍, പി.എം.എ. ലത്തീഫ് , സി.എ. നിഷാദ്, പി.എ. ഷമീര്‍, കെ.എം. ഇലിയാസ് എന്നിവരുമാണ് കരാറില്‍ ഒപ്പുവച്ചത്.
















