ചെറുകാട്ടൂര്‍ : കൃഷ്ണമ്മുല ശ്രീകൃഷ്ണക്ഷേത്രംത്തിലെ പ്രതിഷ്ഠാദിന കലശ മഹോത്സവം ഇന്നും നാളെയും നടക്കും.
17ന് വൈകിട്ട് ആറ് മണി മുതല്‍ സഹസ്രദീപസമര്‍പ്പണം, നിറമാല, ഗ്രാമപ്രദക്ഷിണം,ഭജന തുടര്‍ന്ന് പ്രാദേശിക കലാ പരിപാടികളും നടക്കും.18ന് രാവിലെ 5മണി മുതല്‍ വാകച്ചാര്‍ത്ത് ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം തുടങ്ങിയ പുജാപരിപാടികള്‍, ഒരുമണിക്ക് അന്നദാനം വൈകിട്ട് ഏഴ് മുതല്‍ കുച്ചിപ്പുടി, മോഹിനിയാട്ടം 8.30 മുതല്‍ രാഗതരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരിക്കും
















