കൊച്ചി: ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ കസ്റ്റഡിയിലെടുത്ത ഷഹീര്‍ എന്ന യുവാവ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കസ്റ്റഡി മരണങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്. തലശേരിയിലും വണ്ടൂരിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാതിരുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.
















