കണ്ണൂര്‍: കണ്ണൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് കാപ്പാട് ഡിവിഷന് കുടുംബശ്രീ കൂട്ടായ്മ ചേലോറ സോണ്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നടത്തി. കൗണ്‍സിലര്‍ എം.പി.ഭാസ്കരന് ഉദ്ഘാടനം ചെയ്തു. സോണ്‍ സെക്രട്ടറി പത്മനാഭന്, ചേലോറ പ്രാഥമികാരോഗ്യകേന്ദ്രം ജീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.സത്യന് എന്നിവര്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. ബോധവല്‍ക്കരണ നോട്ടീസിന്റെ പ്രകാശന കര്‍മ്മം സിഡിഎസ് ചെയര്‍പേഴ്സണ്‍ പ്രസീതയ്ക്ക് നല്‍കിക്കൊണ്ട് കൗണ്‍സിലര്‍ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: