ഇരിട്ടി: കര്‍ണ്ണാടകത്തില്‍ നിന്നും വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന 40 കുപ്പി വിദേശ മദ്യവുമായി മദ്ധ്യവയസ്‌കനെ ഇരിട്ടി എക്‌സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. അയ്യന്‍കുന്ന് തുടിമരത്തെ പുത്തന്‍ വീട്ടില്‍ സി.ടി.തോമസിനെ (49) ആണ് ഇരിട്ടി എക്‌സൈസ് ഓഫീസര്‍ സി.രഞ്ജിത്തും സംഘവും ബുധനാഴ്‌ച്ച രാത്രിയില്‍ മദ്യവുമായി അറസ്റ്റ് ചെയ്തത്. 375 എംഎല്‍ വരുന്ന 40 കുപ്പി കര്‍ണാടക മദ്യം ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു. എക്‌സൈസ് ഓഫീസറെ കൂടാതെ അസി എക്‌സൈസ് ഓഫീസര്‍ മാരായ ജോയി ജോര്‍ജ്ജ്, എം.എ.ജോസ്, സിഇഒമാരായ കെ.എന്‍.രവി, പ്രമോദ്, അനില്‍ കുമാര്‍, മധു, ഉമ്മര്‍ എന്നിവരും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















