Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എളിയവരുടെ ത്യാഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 09:25 pm IST
inSamskriti

സമൂഹത്തിന്റെ താഴത്തെ തട്ടില്‍ക്കഴിയുന്നവരുടെ സ്‌നേഹവും ത്യാഗവും ആരും അറിയുന്നില്ല. ഉന്നതരുടെ മഹത്വം പുകഴ്‌ത്താനും വര്‍ണിക്കാനും ജനങ്ങളുണ്ട്. കവികളുണ്ട്. എന്നാല്‍ താഴ്ന്ന നിലയില്‍ കിടക്കുന്നവരെ ആരും തിരിഞ്ഞു നോക്കുന്നുമില്ല. പതിതരോടു സഹാനുഭൂതിയുള്ള കവിയാണെങ്കില്‍, ഈ അധഃസ്ഥിതരുടെ ശ്രേഷ്ഠതയും, അവര്‍ ലോകത്തിനുവേണ്ടി ചെയ്യുന്ന സേവനവും പൊതുജനശ്രദ്ധയില്‍പ്പെടുത്തും. മിക്കവാറും ഏതെങ്കിലും പ്രതീകത്തില്‍ കൂടിയായിരിക്കും കവി ഇത് നിര്‍വഹിക്കുക.

കേരളത്തിലെ മഹാകവിത്രയത്തിലൊരാളായ ഉള്ളൂര്‍ ‘കൂപാലാപം’ എന്ന കവിതയില്‍ക്കൂടി ഈ ധര്‍മ്മം നിറവേറ്റുന്നുണ്ട്. അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളിലൊന്നായ ‘ഹൃദയകൗമുദി’യിലെ ആദ്യത്തെ കവിതയാണിത്. ഒരു കിണറും അതില്‍നിന്ന് വെള്ളമെടുക്കാനായി വരുന്ന കുടവും തമ്മില്‍ നടക്കുന്ന സംഭാഷണത്തെ ആസ്പദമാക്കി പല ലോകതത്വങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നു. ത്യാഗം എങ്ങനെയുള്ളതായിരിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു. അതിഥിയെ എങ്ങനെയാണ് സ്വാഗതം ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാണിക്കുന്നു. വിനയത്തിന്റെയും മധുരഭാഷണത്തിന്റെയും സ്വഭാവത്തെ ചിത്രീകരിക്കുന്നു. എളിമയിലാണ് കഴിയുന്നതെങ്കിലും, ആത്മാഭിമാനം കൈവിടരുതെന്ന് ഉപദേശിക്കുന്നു. നിശ്ശബ്ദം, നിസ്വാര്‍ത്ഥം സേവനമനുഷ്ഠിക്കുന്നതിനെ പ്രകീര്‍ത്തിക്കുന്നു.

താഴ്ന്ന നിലയില്‍ കഴിയുന്നവന്റെ പ്രതീകമാണ് കിണര്‍. അവനതില്‍ പരാതിയോ പരിഭവമോ ഇല്ല. താന്‍ താണവനാണെങ്കിലും, ഉയര്‍ന്നവര്‍ക്ക് ശുദ്ധജലം നല്‍കി അവരെ സംതൃപ്തരാക്കുവാന്‍ കഴിയുന്നണ്ടല്ലോ എന്ന സന്തോഷം അവനുണ്ട്. ആ ജലം കൊണ്ടുപോകാന്‍ വരുന്ന കുടത്തെ അവന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കുടം ജലത്തില്‍ മുഴുകുമ്പോള്‍ പുറപ്പെടുന്ന ശബ്ദം കിണറിന്റെ കരയില്‍ നില്‍ക്കുന്നവര്‍ക്ക് കുടം ഏതോ കണ്ണാടിച്ചില്ല് തകര്‍ത്തതായി തോന്നും. കണ്ണാടിപോലെ തെളിമയും നൈര്‍മല്യവും കലര്‍ന്നതാണ് കിണറ്റിലെ ജലം എന്ന് ഇവിടെ ധ്വനിപ്പിക്കുന്നു. ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍ കണ്ണാടിച്ചില്ലിന്റെ അംശങ്ങളല്ല, ആഗതനെ കണ്ട് കിണര്‍ തൂകുന്ന പുഞ്ചിരിയായിട്ടാണ് കവി കല്‍പ്പിക്കുന്നത്. അതിഥിയെ ഹാര്‍ദമായി സ്വാഗതം ചെയ്തശേഷം, കിണര്‍, തന്റെ നിലയും വിലയും വ്യക്തമാക്കുന്നു. താന്‍ അധഃസ്ഥിതനാണ്. എന്നാല്‍, താന്‍ കൊടുക്കുന്ന ജലംകൊണ്ടാണ് ഉന്നതസ്ഥാനീയര്‍ ദാഹശമനം വരുത്തുന്നത്. വാസ്തവത്തില്‍ സമുദ്രത്തെക്കാളും സൂര്യനെക്കാളും മഹത്വം തനിക്കാണുള്ളത്.

എന്തുകൊണ്ടെന്നോ? സമുദ്രത്തിലെ ജലം ഒരു തുള്ളി പോലും കുടിക്കാന്‍ കൊള്ളുകയില്ല. താന്‍ നല്‍കുന്ന ജലത്തിന് പരിശുദ്ധിയും കുളിര്‍മയുമുണ്ട്. സമുദ്രത്തിന് വിശാലതയുണ്ട് എന്നേയുള്ളൂ. പ്രയോജനക്ഷമതയില്ല. അവന്‍ ആര്‍ത്തിരമ്പിവന്ന കരകളെ തകര്‍ക്കുകയാണ്, തീരത്തുള്ളതെല്ലാം കവര്‍ന്നെടുക്കുകയാണ്. സുനാമി പോലുള്ള ദുരന്തം ഉളവാക്കുകയാണ്. താന്‍ അപ്രകാരമുള്ള ദ്രോഹകൃത്യങ്ങളൊന്നും ചെയ്യുന്നില്ല. അതിനാല്‍ പരോപകാരി എന്ന നിലയില്‍ തന്നെയാണ് മഹിമ.

ഇനി, സൂര്യന്റെ കാര്യം നോക്കാം. സൂര്യന്‍ തന്റെ അത്യുഗ്രമായ രശ്മികള്‍കൊണ്ട് ലോകത്തെ തപിപ്പിക്കുകയാണ്. അതായത് ദുഃഖിപ്പിക്കുകയാണ്. താപം എന്നതിന് ചൂടെന്നും ദുഃഖമെന്നും അര്‍ത്ഥമുണ്ടല്ലോ. അപ്പോള്‍, സൂര്യന്‍ ലോകത്തെ ദുഃഖിപ്പിക്കുന്നു. താനാകട്ടെ, കുളിര്‍മ്മയുള്ള ജലം കൊടുത്തു തണുപ്പിക്കുന്നു എന്നാണ് കിണറിന്റെ അവകാശവാദം. എന്നില്‍നിന്ന് കോരിയെടുക്കുന്ന ജലം എവിടെക്കൊണ്ടു പോകുന്നുവെന്ന് കിണര്‍ ചോദിക്കുന്നില്ല. തനിക്ക് അതറിഞ്ഞിട്ട് ആവശ്യവുമില്ല. അതിഥിയായ കുടം വേണ്ടതുപോലെ ചെയ്യും എന്ന വിശ്വാസത്തിലാണത്.

കിണര്‍ പറയുന്നത് ഏതോ ഒരു ശക്തി തനിക്ക് ഊര്‍ജം പകര്‍ന്നുതരുമെന്നാണ്. അടിയില്‍ മുടങ്ങാതെ എത്തിച്ചേരുന്ന നീരുറവയെയാണ് കിണര്‍ ഇവിടെ ഉദ്ദേശിക്കുന്നത്. എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം പ്രദാനം ചെയ്യുന്നത് ഈശ്വരനാണല്ലോ. അപ്പോള്‍ തനിക്ക് ഈശ്വരാനുഗ്രഹമുണ്ട് എന്ന് വ്യംഗ്യം. ദേവാനുകൂല്യമില്ലെങ്കില്‍ ആര്‍ക്കും ഒരു കാര്യവും ചെയ്യാന്‍ സാധ്യമല്ല എന്ന മഹത്തത്ത്വത്തെയാണ് കവി ഇവിടെ ഉദ്ധരിക്കുന്നത്.

ഇനി, കുടത്തിന്റെ കാര്യമാണ്. മഹത്തായ സേവനമാണ് കുടവും അനുഷ്ഠിക്കുന്നത്. കിണറ്റില്‍നിന്ന് വെള്ളമെടുത്ത് മുകളില്‍ കൊണ്ടുചെന്ന് ആവശ്യക്കാര്‍ക്ക് കൊടുക്കുക. താന്‍ കയറുകൊണ്ട് ബന്ധിതനാണ് എന്ന് കുടത്തിന് ദുഃഖിക്കേണ്ടതില്ല. കാരണം, സ്വാതന്ത്ര്യം അനുഭവിക്കുന്നവരേക്കാള്‍ താനാണ് ഉത്കൃഷ്ടമായ കര്‍മം ചെയ്യുന്നത്. വംശമഹിമയും തനിക്കുണ്ട്. ഒരു കുടത്തില്‍ പിറന്നവനാണല്ലോ അഗസ്ത്യമഹര്‍ഷി. അദ്ദേഹത്തിന് പിതൃസ്ഥാനീയനാണ് താന്‍. അങ്ങനെ, കുടത്തിനും കവി ധന്യത കല്‍പ്പിക്കുന്നു. നിസ്സാരമായ ഒരു കാര്യത്തെ പരാമര്‍ശിച്ച് സാരവത്തായ സന്ദേശം നല്‍കുന്ന കവികര്‍മകുശലതയാണ് നാമിവിടെ കാണുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.