പിലാത്തറ: ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ കോസ്റ്റല്‍ മലബാര്‍ ബ്രാഞ്ചിന്റെ ഭാരവാഹികളുടെ സ്ഥാപാരോഹണച്ചടങ്ങ് കാനായി യമുനാതീരത്ത് നടന്നു. സംസ്ഥാന സെക്രട്ടറി ഡോ.ജി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ഇ.രാജേഷ് അധ്യക്ഷത വഹിച്ചു. ഡോ.സന്തോഷ് ശ്രീധര്‍, ഡോ.കെ.ടി.സുരേഷ്, ഡോ.സുജ വിനോദ്, ഡോ.ജയകൃഷ്ണന്‍, ഡോ.ശ്രീകുമാര്‍ നമ്പ്യാര്‍, ഡോ.എ.വി.ശ്രീകുമാര്‍, ഡോ.ശ്രീജന്‍, ഡോ.രാഹുല്‍ നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഡോ.ഇ.രാജേഷ്-പ്രസിഡണ്ട്, ഡോ.സി.കെ.ശ്രീജന്‍-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
















