കണ്ണൂര്‍: നാളെ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ച വിദ്യഭ്യാസ വകുപ്പിലെ യുപി സ്കൂള്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 386/2014) തസ്തികക്കായുള്ള ഒഎംആര്‍ പരീക്ഷ യഥാസമയം നടക്കുമെന്ന് കെപിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റും കമ്മീഷന് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം 1.30 ന് മുമ്പായി അവരവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. 1.30 ന് ശേഷം എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: