കണ്ണൂര്‍: കുട്ടികളുടെ 9-ാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ മുന്നോടിയായി ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജില്ലാതല മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. സെമിനാര്‍ പ്രബന്ധാവതരണം, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ചിത്രരചന, പ്രസംഗം, പദ്യംചൊല്ലല്‍ എന്നീ മല്‍സരങ്ങള്‍ ജനുവരി 6ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടക്കും. സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലെ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പയറുവര്‍ഗങ്ങള്‍ മലയാളിയുടെ നിത്യജീവിതത്തില്‍ (യുപി), പയറുവര്‍ഗ കൃഷി മണ്ണിനെ എങ്ങനെ സ്വാധീനിക്കുന്നു (ഹൈസ്‌കൂള്‍), ജൈവകൃഷിയില്‍ അനുവര്‍ത്തിക്കാവുന്ന പരിസ്ഥിതി സൗഹൃദ കീടനിയന്ത്രണ രീതികള്‍ (ഹയര്‍ സെക്കണ്ടറി) എന്നിവയാണ് സെമിനാര്‍ വിഷയങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ 9446429767 (പി.ടി.രാജശേഖരന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ സംഘാടക സമിതി) എന്ന നമ്പറില്‍ ലഭിക്കും.
















