റോമുലസ്: ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരിയെ അധികൃതര്‍ വിമാനത്തില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കി. ഡെട്രോയിറ്റ് മെട്രോപൊളീറ്റണ്‍ വിമാനത്താവളത്തിലെ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട വീഡിയോകള്‍ വൈറലായിരിക്കുകയാണ്. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ യാത്രക്കാരിയെ ബലമായി വിമാനത്തില്‍ നിന്ന് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവര്‍ക്കെതിരെ കേസുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യ്‌കതമാക്കി. ഇവരുടെ പേര് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
















