ന്യൂദല്‍ഹി: തനിക്കെതിരെ 450 കോടിയുടെ വ്യാജ അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. ഇത്തരക്കാരെ ചെരുപ്പനടിക്കണം, റിജിജു പറഞ്ഞു.
ആരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ചെരുപ്പ് കൊണ്ട് തല്ലണമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട വനവാസികളെ സഹായിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെ അഴിമതിയാകുമെന്നും അദ്ദേഹം ചോദിച്ചു.
സ്വന്തം സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. വിജിലന്‍സ് തടഞ്ഞ അണക്കെട്ട് നിര്‍മ്മാണത്തിന് റിജിജു ഇടപെട്ട് അനുമതി നല്‍കിയെന്നാണ് ആരോപണം.
















