ന്യൂദല്‍ഹി: എയിംസില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ ഐസിയുവില്‍ നിന്ന് മാറ്റി.
അവരുടെ ആരോഗ്യം സാധാരണ നിലയിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണെന്നും എട്ടു പത്തു ദിവസത്തിനുള്ളില്‍ വിട്ടയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു. മൂന്നു ദിവസം മുന്‍പായിരുന്നു വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ.
















