ന്യൂയോര്‍ക്ക് സിറ്റി: വിമാനാപകടത്തില്‍ നിന്ന് ഇന്ത്യന്‍ ഡോക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുവിമാനം പറത്തിയ ഇന്ദര്‍പാല്‍ ഛബ്രയാണ് രക്ഷപ്പെട്ടത്. എന്‍ജിന്‍ തകരാര്‍ മൂലം വിമാനം ലോങ് ഐലന്‍ഡിലെ തടാകത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു.
സഹപൈലറ്റ് ഡേവിഡ് തൊബാചിനിക്കും രക്ഷപ്പെട്ടു. തകര്‍ന്നു മുങ്ങുന്ന വിമാനത്തില്‍ നിന്ന് പുറത്തുചാടി ഒരു പാറയില്‍ പിടിച്ചുകിടക്കുകയായിരുന്നു ഇവര്‍. ദല്‍ഹി സ്വദേശിയായിരുന്നു ഛബ്ര.
















