റായ്‌പൂര്‍: രമണ്‍ സിങ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി 13 വര്‍ഷം പൂര്‍ത്തിയാക്കി. നക്‌സല്‍ ഭീഷണി നേരിടുന്ന സംസ്ഥാനത്ത് ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് രമണ്‍ സിങ് മുഖ്യമന്ത്രിയായി 13 വര്‍ഷം പിന്നിടുന്നത്.
മാന്യനായ രാഷ്‌ട്രീയക്കാരന്‍ എന്ന പ്രതിച്ഛായയുള്ള രമണ്‍സിങ് നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. സംസ്ഥാനത്ത് നടപ്പാക്കിയ പൊതുവിതരണ സംവിധാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 63കാരനായ ഈ ആയുര്‍വേദ ഡോക്ടര്‍ 2003 ഡിസംബര്‍ ഏഴിനാണ് മുഖ്യമന്ത്രിയാവുന്നത്.
1999-2003 കാലഘട്ടത്തില്‍ കേന്ദ്രത്തിലെ വാജ്‌പേയി സര്‍ക്കാരില്‍ വാണിജ്യ സഹമന്ത്രിയായിരുന്നു. അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പാരജയപ്പെടുത്തിയാണ് രമണ്‍സിങ് അധികാരത്തിലെത്തുന്നത്.
സൗജന്യ നിരക്കില്‍ അരി, ഉപ്പ്, ധാന്യങ്ങള്‍ എന്നിവ സൗജന്യ നിരക്കില്‍ 58,80,000 കുടുംബങ്ങള്‍ക്ക് നല്‍കുന്ന പദ്ധതി, പരിശരഹിത കാര്‍ഷിക വായ്‌പ, ഡിജിറ്റല്‍ ടെക്‌നോളജി ഓണ്‍ലൈന്‍ സര്‍വീസ് തുടങ്ങിയ പദ്ധതികള്‍ രമണ്‍ സിങ്ങിനെ പ്രശസ്തനാക്കി.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ്ങ് ചൗഹാന്‍ അടുത്തിടെ അധികാരത്തില്‍ 11 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
















