കെഎസ്ടി എംപ്ലോയീസ് സംഘ് ആലപ്പുഴ
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടത്തിയ പ്രതിഷേധ പ്രകടനം
ആലപ്പുഴ: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ജോലി ബഹിഷ്‌കരണത്തിന്റെ ഭാഗമായി ആലപ്പുഴ യൂണിറ്റില്‍ ജോലി ബഹിഷ്‌കരണവും പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.
ജില്ലാ സെക്രട്ടറി എം.ജി. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.
പി.ജി. ഗണേഷ്‌കുമാര്‍, എസ്. സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി
















