പാക്കിസ്ഥാന്‍ ആണ് കൊടുങ്കാറ്റിന് വര്‍ധയെന്ന് പേരിട്ടത്. ചുവന്ന റോസാപ്പൂവെന്നാണ് അര്‍ത്ഥം.
പേരില്‍ മനോഹാരിതയുണ്ടെങ്കിലും അതീവ അപകടകാരിയാണ്. വന്‍തോതില്‍ വെളളവും പേറിയാണ് ഇതെത്തുന്നത്. ചിന്തിക്കാന്‍ കഴിയുന്നതിനെക്കാള്‍ വലിയ ഭാരം വഹിക്കാനുളള ശേഷി കാറ്റിനുണ്ട്. ചെന്നൈ തീരത്ത് നിന്ന് 20 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് കാറ്റിന്റെ പ്രഭവ കേന്ദ്രം.
ദക്ഷിണ തായ്‌ലന്‍ഡിലാണ് വര്‍ധ ആദ്യമെത്തിയത്. ഇവിടെ ധാരാളം ജീവനുകള്‍ അപഹരിച്ച ശേഷം ഇന്ത്യയിലേക്ക് നീങ്ങുകയായിരുന്നു. നേരത്തെ ആന്‍ഡമാന്‍ -നിക്കോബാര്‍ ദ്വീപുകളിലെത്തിയ വര്‍ധ ഇവിടെയെത്തിയ സഞ്ചാരികളെ ദ്വീപില്‍ ഒറ്റപ്പെടുത്തി. പിന്നീട് ഇന്ത്യന്‍ നാവികസേനയാണ് ഇവരെ രക്ഷിച്ചത്.
മറാത്ത്‌വാഡയ്‌ക്ക് തെക്കും ദക്ഷിണ കൊങ്കണ്‍ ജില്ലകളായ രത്‌നഗിരിയിലും സിന്ധുബര്‍ഗിലും വര്‍ധ മഴയ്‌ക്ക് കാരണമാകും.
















