ന്യൂദല്‍ഹി: രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയ ഫ്‌ളക്‌സി നിരക്കുകളില്‍ കുറവു വരുത്താന്‍ റെയില്‍വേ തീരുമാനം. അടിസ്ഥാന നിരക്കിന്റെ അമ്പതു ശതമാനം വരെ നടപ്പാക്കിയ വര്‍ദ്ധന 40 ശതമാനത്തിലേക്ക് കുറച്ചേക്കും.
റിസര്‍വേഷന്‍ പട്ടിക തയ്യാറാക്കിയ ശേഷം മിച്ചമുള്ള ടിക്കറ്റുകള്‍ 1.4 ഇരട്ടി വിലയീടാക്കി നല്‍കാനാണ് റെയില്‍വേയുടെ പുതിയ തീരുമാനം. സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ 5,871 സീറ്റുകള്‍ വിവിധ പ്രീമിയം ട്രെയിനുകളില്‍ അവശേഷിച്ചതായി കണ്ടെത്തിയിരുന്നു.
















