തിരുവല്ല:അയ്യപ്പസേവാസമാജത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ മീന്തലക്കര ധര്‍മ്മശാസ്താക്ഷേത്രത്തില്‍ സജ്ജീകരിച്ചിരിക്കുന്ന അന്നദാനപ്പുര തീര്‍ത്ഥാടനകാലമായാല്‍ രാപകല്‍ സജീവമാണ്.ഇവിടെ എത്തുന്ന ആയിരങ്ങള്‍ക്ക് രുചിയേറുന്ന വിഭവങ്ങളുണ്ടാക്കുന്നത് നാട്ടുകാരുടെ രവിച്ചേട്ടനെന്ന കരിവ് പുരയിടത്തില്‍ കെആര്‍ രവീന്ദ്രനാണ്.ആഹാരത്തിനായി എത്ര ആളുകള്‍ എത്തിയാലും മീന്തലക്കരയിലെ അന്നദാനപ്പുരയെ പൂര്‍ണ്ണമായി സജ്ജമാക്കിനിര്‍ത്തുന്നത് രവിന്ദ്രന്റെ നേതൃത്ത്വത്തിലുള്ള പാചകസംഘമാണ്.സഹായിക്കാന്‍ ഭക്തനങ്ങളും സേവാഭാരതിപ്രവര്‍ത്തകരും ഒപ്പമുണ്ട്.പൊങ്കാലത്തലേന്ന് രണ്ടായിരത്തോളം ഭക്തര്‍ക്കുള്ള ഭക്ഷണമാണ് ഇവിടെ ഒരുങ്ങിയത്.ചൂട് കഞ്ഞിക്കൊപ്പം അസ്ത്രവും കടുമാങ്ങയുമായിരുന്നു പ്രധാന വിഭവങ്ങള്‍. അന്നദാനത്തിന് മണ്ഡല മകരവിളക്ക് കാലംമുഴുവന്‍ ഇവിടെ തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം പ്രവര്‍ത്തിക്കും.സാധാരണ ദിവസങ്ങളില്‍ ആയിരത്തോളം അയ്യപ്പഭക്തന്മാര്‍ അന്നദാനം സ്വീകരിക്കാന്‍ എത്താറുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
















