ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടർന്ന് സൂപ്പർ സ്റ്റാർ രജനീകാന്ത് തന്റെ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ലെന്ന് ആരാധകരോട് അഭ്യർത്ഥിച്ചു. ഭാരതത്തിലെ ഏറ്റവും താരമൂല്യമേറിയ നടൻ 66 വയസ് തികഞ്ഞത് ഇന്നാണ്.
ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ലോകമെങ്ങുള്ള ആരാധകർ ഉത്സവം പോലെയാണ് ജന്മദിനം ആഘോഷിക്കാറ്. എന്നാൽ ജയലളിതയുടെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തിയ അദ്ദേഹം ജനമദിനാഘോഷങ്ങൾ വേണ്ടെന്ന് ആരാധകരോട് അഭ്യർത്ഥിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി റിയാസ് കെ അഹമ്മദാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
















