ദമാസ്‌കസ്: സിറിയന്‍ സൈന്യം പൗരാണിക നഗരമായ പല്‍മിറയില്‍ നിന്നു പിന്‍മാറിയതോടെ ഇസ്ലമിക് സ്റ്റേറ്റ് ഭീകരര്‍ ഇതു വീണ്ടും തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ട്. നഗരത്തിന്റെ മുഴുവന്‍ നിയന്ത്രണവും ഐഎസ് തിരിച്ചുപിടിച്ചെന്നാണ് സൂചന.
ഐഎസുമായി ബന്ധമുള്ള ഏജന്‍സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് മേഖല സിറിയ തിരിച്ചുപിടിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്ള പല്‍മിറയില്‍ 2000 വര്‍ഷത്തിലേറെ പഴക്കമുള്ള എടുപ്പുകളും ശില്‍പങ്ങളുമുണ്ട്.
അര നൂറ്റാണ്ടോളം പല്‍മിറയിലെ പുരാവസ്തുശേഖരങ്ങളുടെ സംരക്ഷകനായിരുന്ന പണ്ഡിതന്‍ ഖാലിദ് അസദിനെ (82) നേരത്തേ ഐഎസ് തലവെട്ടിക്കൊന്നതും അന്താരാഷ്‌ട്ര തലത്തില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
















