അമ്പലപ്പുഴ: വഴിയോരക്കച്ചവടക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു. കച്ചവടക്കാരില്‍ നിന്നും കായം വാങ്ങിയ വീട്ടമ്മയ്‌ക്ക് ലഭിച്ചത് മായംകലര്‍ന്ന വസ്തു.
കഴിഞ്ഞദിവസം അമ്പലപ്പുഴ കച്ചേരി മുക്കിലായിരുന്നു സംഭവം. വഴിയില്‍ കച്ചവടം നടത്തിവരുന്നയാളില്‍ നിന്നാണ് കായം വാങ്ങിയത്. ഇത് വീട്ടില്‍ എത്തിച്ച് പൊട്ടിച്ചപ്പോഴാണ് കായത്തിന്റ മണമോ ഗുണമോ ഇല്ലാത്ത വസ്തുവാണെന്ന് മനസ്സിലായത്. പൊടിച്ചു നോക്കിയപ്പോള്‍ റബ്ബറും മരപ്പൊടിയും കലര്‍ന്ന വസ്തുവാണെന്ന് മനസിലായ വീട്ടമ്മ ഇത് ഉപേക്ഷിക്കുകയായിരുന്നു.
















