ഇരിട്ടി : ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ഗുരുദേവന്‍ മുന്നോട്ടു വെച്ച ശുചിത്വം, വിദ്യാഭ്യാസം വ്യവസായം, ശാസ്ത്ര സാങ്കേതിക രംഗം, ആത്മീയത തുടങ്ങിയ വിഷയങ്ങള്‍ പൂര്‍ണ്ണമായും പരിപാലിച്ചു മുന്നോട്ടു പോയാല്‍ നമുക്ക് ജീവിത പുരോഗതി കൈവരിക്കാനാവുമെന്നു എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. ഇരിട്ടിയില്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ യൂണിയന്‍ പ്രസിഡന്റ് കെ.വി.അജി അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി കെ.കെ.ധനേന്ദ്രന്‍, പി.എന്‍.ബാബു, സിദ്ധാപുരം എസ്എന്‍ഡിപി പ്രസിഡന്റ് കെ.എന്‍.വാസു, കെ.ജി.യശോധരന്‍, എം.ആര്‍.ഷാജി, കെ.കെ.സോമന്‍, എ.എന്‍.സുകുമാരന്‍, എം.സി.വിശ്വനാഥന്‍, എം.കെ.ശിവരാമന്‍, പി.കെ.വേലായുധന്‍, പി.ജി.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് മുന്‍ ദേവസ്വം സെക്രട്ടറി കെ.പി.ഗോപി, കണ്ണൂര്‍ ഡിഎംഒ ഡോ.ശിവരാമകൃഷ്ണന്‍, തലശ്ശേരി സൗപര്‍ണ്ണികാ യോഗാചാര്യന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍, ഇരിട്ടി യൂണിയന്‍ സെക്രട്ടറി പി.എന്‍.ബാബു എന്നിവര്‍ ക്ലാസ്സെടുത്തു.
















