കണ്ണൂര്‍: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം കണ്ണൂര്‍ താലൂക്കില്‍ പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡ് കരട് പട്ടികയിലെ മുന്‍ഗണന, എ.എ.വൈ കാര്‍ഡുകളില്‍ സീല്‍ പതിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ കൈയൊപ്പ് വച്ച് വിതരണം ആരംഭിച്ചു. കരട് ലിസ്റ്റില്‍ കടന്നു കൂടിയ അനര്‍ഹരെക്കുറിച്ച് ലഭിച്ച പരാതികളില്‍ നേരിട്ട് അനേ്വഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തീരുമാനം കൈക്കൊള്ളും. പരാതിയുളള കാര്‍ഡുകളില്‍ സീല്‍ പതിച്ചിട്ടില്ല എങ്കിലും അനേ്വഷണത്തില്‍ അന്തിമ തീരുമാനമാകുന്നതുവരെ നവംബര്‍ മാസം മുതലുളള റേഷന്‍ വിഹിതം അര്‍ഹരായ കാര്‍ഡുടമകള്‍ക്ക് സത്യപ്രസ്താവന ഒപ്പിട്ട് റേഷന്‍ കടകളില്‍ നല്‍കിയാല്‍ ലഭിക്കും. സ്വയം അനര്‍ഹരാണെന്ന് ബോദ്ധ്യപ്പെട്ട 60ലധികം കാര്‍ഡ് ഉടമകള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതായും സപ്ലൈ ഓഫീസര്‍ അറിയിച്ചു. സത്യപ്രസ്താവനയുടെ മാതൃക റേഷന്‍ കടകളില്‍ ലഭിക്കും.
















