കണ്ണൂര്‍: കേരള മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷനില്‍ നിന്നും വിട്ട് 2012 മുതല്‍ ഇതേ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാതൃസംഘടനയില്‍ ലയിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഇരു സംഘടനകളുടേയും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടി.പി.പൗലോസ് സംസ്ഥാന പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്ന മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് കെ.എം.രവീന്ദ്രന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന മാതൃസംഘടനയായി അസോസിയേഷനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ലയന സമ്മേളനം 16 ന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപമുളള റെയിന്‍ബോ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.രവീന്ദ്രന്‍, ടി.പി.പൗലോസ്, ടി.ആര്‍.മുകുന്ദന്‍, മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.
















